തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടി.. ഞാന്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കും, ഇനി ആരാധകരുടെ അഭിപ്രായമറിയണം; ഉര്‍വശി റൗട്ടേല രാഷ്ട്രീയത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി വെളിപ്പെടുത്തിയത്. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് കിട്ടിക്കഴിഞ്ഞു എന്നാണ് ഉര്‍വശി തുറന്നു പറഞ്ഞിരിക്കുന്നത്.

”എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു. ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ആരാധകരുടെ പ്രതികരണം അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ രാഷ്ട്രീയത്തില്‍ ചേരണോ വേണ്ടയോ എന്ന് അവര്‍ പറയണം” എന്നാണ് ഉര്‍വശി പറയുന്നത്.

എന്നാല്‍ ഏത് പാര്‍ട്ടിയെയാണ് തിരഞ്ഞെടുപ്പില്‍ പ്രതിനിധീകരിക്കുക എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്താനാകില്ല, ഒരു ടിക്കറ്റ് കിട്ടിയിട്ടുണ്ട് എന്ന മാത്രമായിരുന്നു നടിയുടെ മറുപടി. താന്‍ ആരംഭിച്ച ഫൗണ്ടേഷന്‍ വഴി രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചുവെന്നും ഉര്‍വശി വ്യക്തമാക്കി.

ഒരവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് തനിക്ക് ആഗ്രഹം എന്നും ഉര്‍വശി റൗട്ടേല വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ‘ജെ.എന്‍.യു’ ആണ് ഉര്‍വശി റൗട്ടേലയുടേതായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ