ബോളിവുഡ് നടി ഷബാന ആസ്മിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഷബാന ആസ്മിയുടെ മരണത്തിനായി അധ്യാപിക ആഗ്രഹിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനുവരി 18ന് ഷബാന ആസ്മിയുടെ കാര്‍ അപകടത്തില്‍പെട്ടിരുന്നു. തൊട്ട് പിന്നാലെയായിരുന്നു അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സേവന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തുകയും ഉടന്‍ നടപടി കൈക്കൊള്ളുകയും ആയിരുന്നുവെന്നും വിദ്യാഭ്യസ ഉദ്യോഗസ്ഥന്‍ മുകുന്ദ് പ്രസാദ് പറഞ്ഞു. സസ്‌പെന്‍ഷന്‍ കാലയളവ് അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറില്‍ ഒപ്പമുണ്ടായ ര്‍ത്താവ് ജാവേദ് അക്തര്‍ അപകടത്തില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറോടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.