എടാ മോനേ, രംഗച്ചേട്ടന്‍ കാണിക്കൂന്ന് പറഞ്ഞാ കാണിക്കും.. ഇത് എല്ലാവരും ഇഷ്ടപ്പെടും; 'ആവേശം' ഏറ്റെടുത്ത് വരുണ്‍ ധവാനും, പോസ്റ്റ് വൈറല്‍

തിയേറ്ററില്‍ കത്തിപ്പടര്‍ന്ന ‘ആവേശം’ ഒ.ടി.ടിയിലും സൂപ്പര്‍ ഹിറ്റ് ആയി സ്ട്രീമിംഗ് തുടരുകയാണ്. ഫഹദിന്റെ ആവേശം ബോളിവുഡിലും ചര്‍ച്ചയാവുകയാണ്. ആവേശത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടുള്ള ഫഹദിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയാണ് വരുണ്‍ ചിത്രത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

”രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും. എല്ലാ സിനിമാപ്രേമികള്‍ക്കും ഇഷ്ടപ്പെടും. തുടക്കം മുതല്‍ ഒടുക്കം വരെ ഗംഭീര സിനിമ, എല്ലാവരും ഇത് കാണൂ” എന്നാണ് വരുണ്‍ ധവാന്‍ സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ‘ആവേശം’ ഒ.ടി.ടിയില്‍ എത്തിയത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

155 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയ കളക്ഷന്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഏപ്രില്‍ 11ന് ആയിരുന്നു റിലീസ് ചെയ്തത്. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ