പ്രമുഖനായ ഒരു വ്യക്തിയുടെ ഭാര്യയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നുവെന്ന് ബോളിവുഡ് താരം വരുണ്‍ ധവാന്. ആരില്‍ നിന്നാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് എടുത്തു പറയാതെയാണ് വരുണ്‍ പ്രതികരിച്ചത്. തന്റെ പുതിയ ചിത്രം ‘ബേബി ജോണി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് വരുണ്‍ സംസാരിച്ചത്.
ആ സ്ത്രീ ശക്തനായ ഒരാളുടെ ഭാര്യയായിരുന്നു. അവര്‍ ആരാണെന്ന് എനിക്ക് വെളിപ്പെടുത്താനാകില്ല. പക്ഷെ ശക്തനായ ഒരാളുടെ ഭാര്യയാണെന്ന് മാത്രം പറയാം. ആരോ എന്റെ പേരില്‍ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്റെ കുടുംബത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. ഞാന്‍ അവര്‍ക്കായി എന്റെ കുടുംബത്തെ പോലും ഉപേക്ഷിക്കുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്.
ഒരു ദിവസം ഒരാളുമായി അവര്‍ എന്റെ വീട്ടിലേക്ക് കയറിവന്നു. ഞാന്‍ പൊലീസിനെ വിളിച്ചു. വനിതാ പൊലീസൊക്കെ എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. ഒരു പുരുഷനായ എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ എന്തൊക്കെ നേരിടുന്നുണ്ടാകും എന്നാണ് വരുണ്‍ ധവാന് പറയുന്നത്.
അതേസമയം, വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് ആയാണ് ബേബി ജോണ്‍ വരുന്നത്. കീര്‍ത്തി സുരേഷ്, വാമിഖ ഖബ്ബി, സന്യ മല്‍ഹോത്ര, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.