സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. നീരുവെച്ച കാലിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇരുമ്പ് കമ്പിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുന്‍പും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. സംവിധായകന്‍ അറ്റ്‌ലീ അവതരിപ്പിക്കുന്ന ചിത്രമാണ് വിഡി 18. 2024ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്.
ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും വിഡി 18. കീര്‍ത്തി സുരേഷും വാമിഖ ഗബ്ബിയുമാണ് ചിത്രത്തിലെ നായികമാര്‍. അതേസമയം, ‘ബവാല്‍’ എന്ന ചിത്രത്തിലായിരുന്നു വരുണ്‍ ഒടുവില്‍ അഭിനയിച്ചത്. ജാന്‍വി കപൂറിനൊപ്പം അഭിനയിച്ച ചിത്രം ഫ്‌ലോപ്പ് ആയിരുന്നു.
Read more
ആമസോണ്‍ പ്രൈമില്‍ ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യം തിയേറ്ററില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ആയിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന് ഭാര്യ അശ്വിനി അയ്യര്‍ ആയിരുന്നു തിരക്കഥ ഒരുക്കിയത്.