സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍

ദീപിക പദുക്കോണിന് പിന്നാലെ നടി കത്രീന കൈഫിന്റെയും ഗര്‍ഭ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നുവെന്ന് സൂചന നല്‍കിയത്. ബേബി ബംപുമായി നടന്നു നീങ്ങുന്ന കത്രീനയെ വീഡിയോയില്‍ കാണാമായിരുന്നു.

കത്രീന ഗര്‍ഭിണി ആണെന്ന വാര്‍ത്തകളോട് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയുടെ ഭര്‍ത്താവും നടനുമായ വിക്കി കൗശല്‍. ‘ബാഡ് ന്യൂസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് വിക്കി കൗശല്‍ പ്രതികരിച്ചത്. ”എപ്പോള്‍ നല്ല വാര്‍ത്തകള്‍ വന്നാലും, ഞാന്‍ അത് നിങ്ങളുമായി പങ്കിടും.”

”സമയമാകുമ്പോള്‍ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല” എന്നാണ് വിക്കി കത്രീനയുമായി ബന്ധപ്പെട്ട ഗര്‍ഭ ഗോസിപ്പുകള്‍ തള്ളിക്കൊണ്ട് പറഞ്ഞത്. അതേസമയം, കഴിഞ്ഞ മാസമായിരുന്നു കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ആദ്യത്തെ കുഞ്ഞിനെ കത്രീന ലണ്ടനില്‍ വച്ചാണ് പ്രസവിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്.

അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നായിരുന്നു വിക്കി തുറന്നു പറഞ്ഞത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫര്‍ഹാന്‍ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം