10 ബോളിവുഡ് ചിത്രങ്ങള്‍ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ ചലച്ചിത്ര ജീവിതം 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങളുടെ റീ റിലീസ്.
വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഖാമോഷ്, 1942 എ ലവ് സ്റ്റോറി, പരീന്ദ, മിഷന്‍ കശ്മീര്‍, എകലവ്യ ദി റോയല്‍ ഗാര്‍ഡ്, രചനയും സംവിധാനവും നിര്‍വ്വഹിച്ച സസായേ മൗത്ത് എന്നീ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്യും.
രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച മുന്നാ ഭായ് എംബിബിഎസ്, രചനയും നിര്‍മ്മാണവും എഡിറ്റിംഗും (സൂപ്പര്‍വൈസിംഗ് എഡിറ്റര്‍) നിര്‍വ്വഹിച്ച പരിണീത, രചനയും (സ്‌ക്രീന്‍പ്ലേ അസോസിയേറ്റ്) നിര്‍മ്മാണവും ഗാനരചനയും നിര്‍വ്വഹിച്ച ലഗേ രഹോ മുന്നാഭായ്, നിര്‍മ്മാണവും രചനയും (സ്‌ക്രീന്‍പ്ലേ അസോസിയേറ്റ്) നിര്‍വ്വഹിച്ച 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളും പുന:പ്രദര്‍ശിക്കും.
ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള ഒരാഴ്ച ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കാണാം. അതേസമയം, ഒക്ടോബര് 13ന് വെറും 99 രൂപയ്ക്ക് സിനിമ കാണാന്‍ സാധിക്കും. ദേശീയ സനിമാ ദിനത്തിന്റെ ഭാഗമായാണ് 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരം ലഭിക്കുന്നത്.