എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയാവാറുള്ള താരമാണ് വിദ്യ ബാലന്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയ ‘ഭൂല്‍ ഭുലയ്യ 3’യുടെ ടീസറിലും ഗാനരംഗത്തിലും വണ്ണം കുറച്ച് സുന്ദരി ആയാണ് വിദ്യ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലും സിനിമയിലേതു പോലെയുള്ള ലുക്കില്‍ തന്നെയാണ് വിദ്യ എത്തിയതും. വ്യായാമം ചെയ്യാതെ എങ്ങനെയാണ് താന്‍ ഭാരം കുറച്ചത് എന്നാണ് വിദ്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജീവിതകാലം മുഴുവനും ഞാന്‍ മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു. എങ്ങനെയെങ്കിലും വണ്ണം കുറച്ചാലും പിന്നെയും അതു തിരിച്ച് വരുമായിരുന്നു. എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുക മാത്രമാണ് ചെയ്തത്. ഈ വര്‍ഷം ആദ്യം ചെന്നൈയിലെ ഒരു ന്യൂട്രിഷണല്‍ ഗ്രൂപ്പിനെ ഞാന്‍ പരിചയപ്പെട്ടു.

എന്റെ ശരീരഭാരത്തിന് പിന്നില്‍ കൊഴുപ്പടിഞ്ഞതല്ല നീര്‍ക്കെട്ട് ആവാമെന്ന് അവര്‍ പറഞ്ഞു. അവര്‍ എനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം പെട്ടെന്ന് തന്നെ കുറഞ്ഞു. ജീവിതകാലം മുഴുവന്‍ വെജിറ്റേറിയന്‍ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാന്‍ അറിഞ്ഞില്ല.

പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മള്‍ ചിന്തിക്കുക. എന്നാല്‍ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാള്‍ക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല. ഒപ്പം ഞാന്‍ വ്യായാമം ചെയ്യുന്നത് നിര്‍ത്താനും അവര്‍ പറഞ്ഞു. ഇപ്പോള്‍ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞു എന്ന് എല്ലാവരും പറയും.

പക്ഷേ ഈയൊരു വര്‍ഷം ഞാന്‍ വര്‍ക്കൗട്ട് ചെയ്തിട്ടേയില്ല. ഞാന്‍ വ്യായാമം ചെയ്യാതിരിക്കുന്ന ആദ്യത്തെ വര്‍ഷമായിരിക്കും ഇത്. മുമ്പൊക്കെ ഒരു മൃഗത്തെ പോലെയാണ് ഞാന്‍ വര്‍ക്കൗട്ട് ചെയ്തിരുന്നത്. എന്നിട്ടും നിങ്ങള്‍ വ്യായമമൊന്നും ചെയ്യുന്നില്ലല്ലേ എന്ന് ആളുകള്‍ ചോദിച്ചു. ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുന്നില്ല എന്നാണ് വിദ്യ പറയുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?