തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരമാണ് വിദ്യ ബാലന്‍. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് വിദ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ സുന്ദരിയും നോട്ടിയും ആയിരിക്കും എന്നാണ് വിദ്യ ബാലന്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
നാല്‍പ്പതിന് ശേഷം കൂടുതല്‍ സുന്ദരിയും നോട്ടിയുമായിരിക്കും. പൊതുവെ നാണിക്കാനും സെക്സ് ആസ്വദിക്കാതിരിക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. പക്ഷെ പ്രായം കൂടുന്തോറും സ്ത്രീകള്‍ മെച്ചപ്പെടുന്നുവെന്ന് പറയാന്‍ കാരണം അവര്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ബോധവതികളാകുന്നത് കുറയും.
അവനവനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും തുടങ്ങും എന്നതു കൊണ്ടാണ്. നമ്മള്‍ ഒന്നിനേയും കുറിച്ച് ചിന്തിക്കാതെ വരുമ്പോഴാണ് ഏറ്റവും രസം. താന്‍ പറയുന്നത് നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ മറ്റൊന്നും ഗൗനിക്കാതെയാകും. താന്‍ നേരെ തിരിച്ചാണ് പോകുന്നത്. താന്‍ വലിയ ഗൗരവ്വക്കാരിയായിരുന്നു.
പക്ഷെ ഇന്ന് എല്ലാം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നത്. ലോകത്തിന്റെ ഭാരം ഇപ്പോള്‍ താന്‍ തന്റെ തോളത്ത് കൊണ്ടു നടക്കുന്നില്ല. ഇരുപതുകളില്‍ സ്വപ്നം നേടി എടുക്കുകയായിരുന്നു. മുപ്പതുകളില്‍ അവനവനെ അറിയുന്നതായിരുന്നു. നാല്‍പ്പതുകളില്‍ ജീവിതത്തെ പ്രണയിക്കുന്നതിലാണ് കാര്യം എന്നാണ് വിദ്യ പറയുന്നത്.
അതേസമയം, ‘ജല്‍സ’ ആണ് വിദ്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഷെഫാലി ഷായും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജല്‍സ. സുരേഷ് ത്രിവേണി സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ‘നീയതി’ എന്ന സിനിമയാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.