ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് ‘ദ ഡേര്‍ട്ടി പിക്ചര്‍’. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക ബന്ധമുണ്ടാക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാ ബാലന്‍ ഇപ്പോള്‍.

മുമ്പൊരിക്കല്‍ തനിക്ക് സ്വന്തം ശരീരത്തോട് വെറുപ്പായിരുന്നുവെന്ന് വിദ്യ തുറന്നു പറഞ്ഞിരുന്നു. താന്‍ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല തന്റെ ശരീരം, അതുകൊണ്ട് വെറുപ്പായിരുന്നു, പലപ്പോഴും താന്‍ രോഗബാധിതയായിരുന്നു എന്നാണ് വിദ്യ പറഞ്ഞിരുന്നത്.

എന്നാല്‍ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ചതിന് ശേഷം പലരും പ്രശംസിച്ചതോടെ ശരീരത്തിന്റെ വലിപ്പത്തില്‍ കാര്യമില്ലെന്ന് മനസിലായി എന്നാണ് നടി പറയുന്നത്. ”ആ സിനിമയ്ക്ക് ശേഷം എന്നെ എല്ലാവരും സെക്‌സി എന്ന് വിളിച്ചു. എനിക്ക് അത് നല്ലതായി തോന്നി.”

”ആളുകള്‍ സെക്‌സി എന്ന് വിളിക്കുന്നതിനാല്‍ എനിക്കും സെക്‌സിയായി തോന്നി, അതില്‍ നമ്മുടെ വണ്ണവുമായി യാതൊരു ബന്ധവുമില്ല. അത് എന്നെ ശരിക്കും ഫ്രീ ആക്കി. തീര്‍ച്ചയായും അതൊരു പ്രോസസ് ആണ്” എന്നാണ് വിദ്യ പറയുന്നത്.

ഈ സിനിമയ്ക്ക് ശേഷം സെക്‌സ് റിലേഷന്‍ഷിപ്പില്‍ മാറ്റങ്ങള്‍ സംഭവിച്ചോ എന്ന ചോദ്യത്തിനോടും വിദ്യ പ്രതികരിച്ചു. ”ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്. അത് മെച്ചപ്പോട്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും” എന്നാണ് വിദ്യ പറയുന്നത്. അതേസമയം, ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യ ബാലന്റെ പുതിയ സിനിമ.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ