ഖാന്‍മാര്‍ പോലും ഇങ്ങനൊന്നും ചെയ്യില്ല, കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും ‘കാതല്‍’ എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളത് എന്ന കാര്യം ഉള്‍ക്കൊള്ളണ്ണം. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതല്‍ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തില്‍ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമായതിനാലാവാം. അദ്ദേഹമുള്‍പ്പെടുന്ന സമൂഹത്തിന്റെ പ്രതിഫലനമാണത്.

അവര്‍ ഇതുപോലെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ തുറന്ന മനസോടെയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ അവരുടെ അഭിനേതാക്കളെ, പ്രത്യേകിച്ച് പുരുഷ സൂപ്പര്‍താരങ്ങളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹം മുന്നോട്ടുപോയി ആ ചിത്രം ചെയ്തു എന്നത് കൂടുതല്‍ സ്വീകാര്യമാണ്.

മലയാളത്തിലെ വലിയ താരങ്ങളിലൊരാള്‍ അഭിനയിച്ചു എന്നത് മാത്രമല്ല, ആ ചിത്രം നിര്‍മിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍, കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ നമ്മുടെ ഹിന്ദി താരങ്ങള്‍ക്കൊന്നും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പുതിയ തലമുറയിലെ ചില താരങ്ങള്‍ ഈ രീതികള്‍ തകര്‍ക്കും.

കാതല്‍ കണ്ടതിന് ശേഷം, പിതാവ് മമ്മൂട്ടിയോട് അഭിനന്ദനം അറിയിക്കാന്‍ ദുല്‍ഖര്‍ സല്‍മാന് സന്ദേശം അയച്ചിരുന്നു എന്നും വിദ്യ ബാലന്‍ പറഞ്ഞു. ജിയോ ബേബിയുടെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് കാതല്‍ റിലീസ് ചെയ്തത്. മാത്യു ദേവസി എന്ന ഗേ കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ