സുരക്ഷയാണ് പ്രധാനം, പാന്‍ മസാലയ്ക്ക് പകരം കാര്‍ത്തിക് ആര്യന്‍ കോണ്ടത്തിന്റെ പരസ്യം തിരഞ്ഞെടുത്തു: വിദ്യ ബാലന്‍

ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ എല്ലാം പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളോട് നോ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മാതൃകയായ യുവ താരമാണ് കാര്‍ത്തിക് ആര്യന്‍. പുതിയ ചിത്രം ‘ഭൂല്‍ ഭുലയ്യ 3’യുടെ പ്രമോഷന്‍ വേളയിലും താരം ഇതിനെ കുറിച്ച് സംസാരിച്ചു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദ്യ ബാലനും കാര്‍ത്തിക് ആര്യനും പങ്കെടുത്ത പരിപാടിയിലാണ് നടന്‍ സംസാരിച്ചത്. പരിപാടിയില്‍ കാര്‍ത്തിക് ആര്യന്‍ പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണത്തെ കുറിച്ച് അവതാരകന്‍ ചോദിക്കുകയായിരുന്നു.

”പാന്‍ മസാല പരസ്യങ്ങള്‍ ഞാന്‍ നിരസിച്ചു. അത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമായതിനാലാണ് ആ ഓഫര്‍ നിരസിച്ചത്. അവര്‍ ഒരുപാട് വലിയ പ്രതിഫലം തരാന്‍ തയ്യാറായിരുന്നെങ്കിലും അതിലൊന്നും ഞാന്‍ വീണുപോയില്ല” എന്നാണ് കാര്‍ത്തിക് ആര്യന്‍ പറഞ്ഞത്.

അതേസമയം, പാന്‍ മസാലയുടെ പരസ്യവും കോണ്ടത്തിന്റെ പരസ്യവും തമ്മിലാണ് മത്സരമെന്നാണ് വിദ്യ ബാലന്‍ പറയുന്നത്. കാര്‍ത്തിക് പാന്‍ മസാലയ്ക്ക് പിന്തുണ നല്‍കുന്നതിന് പകരം ഒരു ഹെല്‍ത്ത് പ്രോഡക്റ്റായ കോണ്ടം തിരഞ്ഞെടുത്തു. സുരക്ഷയാണ് പ്രധാനം എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.

അതേസമയം, അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 3 ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായി എത്തിയ ഭൂല്‍ ഭുലയ്യക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിദ്യ ബാലന്‍, മാധുരി ദീക്ഷിത്ത്, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

Latest Stories

ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

'മണിക്കൂറുകൾ ചികിത്സിച്ചില്ല, പീഡിയാട്രിഷ്യന് പകരമുണ്ടായിരുന്നത് നേഴ്സ്'; ഒരു വയസുകാരന്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ചിരിപ്പൂരം തീര്‍ക്കാന്‍ നിഖില വിമല്‍, 'പെണ്ണ് കേസ്' വരുന്നു; ഡിസംബറില്‍ ആരംഭിക്കും

മലമുകളിലെ ക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി തീര്‍ത്ഥാടകര്‍; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം

ബിജെപി നേതാവിനെ ഉടൻ ചോദ്യം ചെയ്യും; കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്