'പണം തന്നാല്‍ പൊസിറ്റീവ് റിവ്യൂ പറയാം..', സിനിമാ നിരൂപകനെതിരെ വിദ്യുത് ജാംവാല്‍; റിവ്യൂ ബോംബിങ് ബോളിവുഡിലും!

റിവ്യൂ ബോംബിങ് വിവാദം ബോളിവുഡിലും. നടന്‍ വിദ്യുത് ജംവാല്‍ ആണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ക്രാക്ക്’ എന്ന തന്റെ ചിത്രത്തെ കുറിച്ച് പൊസിറ്റീവ് ആയി സംസാരിക്കാന്‍ പ്രമുഖ യൂട്യൂബര്‍ ആയ സുമിത് കേഡല്‍ തന്നോട് പണം ആവശ്യപ്പെട്ടതായാണ് വിദ്യുത് ജാംവാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ എക്സ് പ്ലാറ്റ്‌ഫോമില്‍ സുമിത് തന്നെ ബ്ലോക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിദ്യുത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ”കൈക്കൂലി ചോദിക്കുന്നതും ഒരു കുറ്റമാണ്, കൊടുക്കുന്നതും ഒരു കുറ്റമാണ് ഞാന്‍ ഇവിടെ ചെയ്യുന്ന കുറ്റം നല്‍കുന്നില്ല എന്നതാണ്. കുറ്റവാളിയെ ഞങ്ങള്‍ക്കറിയാം” എന്നാണ് വിദ്യുത് ജാംവാല്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ സുമിത്തും പോസ്റ്റുമായി രംഗത്തെത്തി. ”പ്രിയപ്പെട്ടവരെ ഇത് ഏതെങ്കിലും സൂപ്പര്‍സ്റ്റാറിനോ നിലവിലെ തലമുറയിലെ താരങ്ങളെയോ ഉദ്ദേശിച്ചല്ല. ബ്രൂസ് ലീ, ജാക്കി ചാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇന്‍ഡസ്ട്രിയിലെ മിക്കവാറും എല്ലാ പ്രധാന നടന്മാരെയും ഞാന്‍ കണ്ടു, ഈ ഭ്രാന്തന്‍ കക്ഷി അല്ലാതെ എല്ലാവരും സ്‌നേഹത്തിലാണ് പെരുമാറുക.”

”സിനിമ രംഗത്തുള്ളവര്‍ക്ക് അത് മനസിലാകും. അതായത് ആദ്യത്തെ ട്വീറ്റ് കാരണം സിനിമ ലോകത്തെ മറ്റ് മാന്യ വ്യക്തികളെ അപമാനിക്കരുത്” എന്നാണ് സുമിത് പറയുന്നത്. ഇതിനൊപ്പം തന്നെ ചിത്രത്തിന്റെ വാര്‍ത്തസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിനാണ് വിദ്യുത് ജമാല്‍ തന്നെ അപമാനിച്ച് സംസാരിച്ചത് എന്നും സുമിത് വ്യക്തമാക്കി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു