രണ്‍ബിറിന്റെ 'രാമായണ'ത്തില്‍ അഭിനയിക്കാനില്ല, നോ പറഞ്ഞ് വിജയ് സേതുപതി; കാരണമിതാണ്..

ബോളിവുഡില്‍ വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ‘രാമായണം’ സിനിമയില്‍ നിന്നും പിന്മാറി നടന്‍ വിജയ് സേതുപതി. രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി വേഷമിടുന്നത്. ചിത്രത്തില്‍ യാഷ് രാവണനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ രാവണന്റെ ഇളയ സഹോദരനായ വിഭീഷണന്റെ വേഷത്തിലേക്കാണ് സേതുപതിയെ പരിഗണിച്ചത്.

എന്നാല്‍ ഇനി സിനിമകളില്‍ അധികം വില്ലന്മാരെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സേതുപതി ഈ വേഷം നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പകരം ഹര്‍മന്‍ ബവേജയെ ഈ വേഷത്തിനായി തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

അതേസമയം, മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിലെ ആദ്യ ഭാഗം സീതയെ തട്ടിക്കൊണ്ടു പോകുന്നതാണ്. സീതയുടെ വേഷം ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്നമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സായ് പല്ലവിയാണോ ജാന്‍വി കപൂര്‍ ആണോ സീതയാവുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഹനുമാന്റെ ഇതിഹാസത്തിലേക്ക് കടക്കും. മൂന്നാമത്തേത് ശ്രീരാമനും രാവണനും തമ്മിലുള്ള ഇതിഹാസ യുദ്ധത്തില്‍ കലാശിക്കും. രാമായണത്തില്‍ അഭിനയിക്കാനായി വ്രതത്തിലാണ് രണ്‍ബിര്‍ ഇപ്പോള്‍ മാംസാഹാരങ്ങളും മദ്യം വിളമ്പുന്ന ലേറ്റ് നൈറ്റ് പാര്‍ട്ടികളും രണ്‍ബിര്‍ ഒഴിവാക്കിയിട്ടുണ്ട്.

Latest Stories

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ