മരണക്കിടക്കയില്‍ എന്റെ ഭര്‍ത്താവിന് ഷാരൂഖ് ഖാന്‍ വാക്ക് നല്‍കിയതാണ്, അത് പാലിക്കണം; സഹായമഭ്യര്‍ത്ഥിച്ച് നടി

ഷാരൂഖ് ഖാന്‍ തന്റെ ഭര്‍ത്താവിന് നല്‍കിയ വാക്ക് പാലിക്കണമെന്ന ആവശ്യവുമായി അന്തരിച്ച ഗായകന്‍ ആദേഷ് ശ്രീവാസ്തവയുടെ ഭാര്യയും നടിയുമായ വിജയ്ത പണ്ഡിറ്റ്. സംഗീതജ്ഞനായ തന്റെ മകന്‍ അവിതേഷ് ശ്രീവാസ്തവയ്ക്ക് സിനിമയില്‍ അവസരം നല്‍കണം എന്നാണ് വിജയ്ത ഒരു അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്റെ മകന് സിനിമാ മേഖലയില്‍ നിന്ന് പിന്തുണയോ മാര്‍ഗനിര്‍ദേശമോ ലഭിക്കുന്നില്ല. ആദേഷ് ഇന്ന് ഇല്ലെന്ന് ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്ക് അറിയാം. അദ്ദേഹം മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

അദ്ദേഹം ഷാരൂഖിന്റെ കൈയില്‍ പിടിച്ച് ‘എന്റെ മകനെ നോക്കണം’ എന്ന് ആംഗ്യത്തിലൂടെ പറഞ്ഞിരുന്നു. എനിക്ക് ഇപ്പോള്‍ ഷാരൂഖിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. അദ്ദേഹം എന്റെ മകന് നല്‍കിയ നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്. ഷാരൂഖ് എന്റെ ഭര്‍ത്താവിന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നു.

ഞങ്ങള്‍ക്ക് താങ്കളെ ഇപ്പോള്‍ ആവശ്യമുള്ള സമയമാണ്. എന്റെ മകനെ നിങ്ങള്‍ സഹായിക്കണം. എന്റെ മകനാണ് എന്റെയും കുടുംബത്തിന്റെയും ഭാവി. ഞാന്‍ ഇപ്പോള്‍ ഒന്നും സമ്പാദിക്കുന്നില്ല. ഷാരൂഖ് ഖാന്‍ ഇന്ന് വലിയ താരമാണ്. എന്റെ സഹോദരങ്ങളും ഷാരൂഖിന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അവര്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി. ഷാരൂഖിന്റെ വിജയത്തില്‍ എന്റെ സഹോദരങ്ങള്‍ പ്രധാന പങ്കുവഹിച്ചു, ഇതെല്ലാം പരിഗണിച്ച് എന്റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം എന്നാണ് വിജയ്ത പണ്ഡിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ