വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിത്.. 37-ാം വയസില്‍ വിരമിക്കുന്നു; അഭിനയം നിര്‍ത്തുവെന്ന് പ്രഖ്യാപിച്ച് വിക്രാന്ത് മാസി

കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ‘ട്വല്‍ത്ത് ഫെയ്ല്‍’ താരം വിക്രാന്ത് മാസി. താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്. അടുത്ത വര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന സിനിമകളെന്നും നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.”

”അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്‌ലിക്‌സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി റിപ്പോര്‍ട്ട്‌ എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

ധൂം മച്ചാവോ ധൂം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധരം വീര്‍, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായി മാറി. ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Latest Stories

മലപ്പുറത്ത് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഇലക്ട്രോണിക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

മെസി കാരണം എനിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്, അവസാനം അദ്ദേഹം എതിരാളിയാകും എന്ന് കരുതിയില്ല: പൗലോ മാള്‍ഡീനി

2025ല്‍ പടക്കത്തേക്കാള്‍ ഉച്ചത്തില്‍ പൊട്ടിയ മലയാള സിനിമകള്‍; കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

IPL 2025: കട്ടക്കലിപ്പിൽ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്സിന് പണി ഉറപ്പ്; വീഡിയോ വൈറൽ

സംസ്ഥാനത്ത് പകുതി വിലയില്‍ മദ്യം; ഓഫര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം

യുവതലമുറക്ക് ഇനി അവസരങ്ങളുടെ കാലം, കേരളം ഇസ്പോർട്സ് ഹബ്ബായി മാറുന്നു; പുതിയ രൂപരേഖ നോക്കാം

സിനിമ താരങ്ങളോളം പോപ്പുലാരിറ്റിയുള്ള ഏക രാഷ്ട്രീയക്കാരന്‍ മോദി; സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്റെ പുകഴ്ത്തല്‍; ഒപ്പം ഇഡി വീടിന്റെ ഗേറ്റിലെത്തുമെന്ന ഭയം എന്ത് ക്രിയേറ്റിവിറ്റിയാണ് സെലിബ്രിറ്റികള്‍ക്ക് ഉണ്ടാക്കുക എന്ന ചോദ്യവും

എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍; എക്‌സൈസ് പിടികൂടിയത് റോഡ് മാര്‍ഗം ലഹരി കടത്തുന്നതിനിടെ

IPL 2025: ധോണിക്കും കോഹ്‌ലിക്കും ശ്രേയസിനും ഒന്നുമില്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്: ഹാർദിക്‌ പാണ്ട്യ

ഇല്ലായ്മ 'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക