എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുക്കുന്ന ‘സബര്‍മതി റിപ്പോര്‍ട്ട്’ എന്ന സിനിമയുടെ പേരിലാണ് തനിക്കെതിരെ ഭീഷണികള്‍ ഉയരുന്നത് എന്നാണ് വിക്രാന്ത് മാസി പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് വിക്രാന്ത് മാസി സംസാരിച്ചത്.

”എനിക്കെതിരെ വധഭീഷണി വരുന്നുണ്ട്. അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേയില്ല. ഞങ്ങളുടെ ടീം ഒരുമിച്ചാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്. ഞങ്ങള്‍ കലാകാരന്മാരാണ്, ഞങ്ങള്‍ കഥകള്‍ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെ കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും” എന്നാണ് നടന്‍ പറയുന്നത്.

ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്. ചിത്രം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ‘സാമൂഹിക വ്യാഖ്യാനം’ എന്നാണ് എക്താ കപൂര്‍ വിശേഷിപ്പിച്ചത്. താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദു എന്നാല്‍ മതേതരനാണെന്നും അവര്‍ പറഞ്ഞു.

”ഞാന്‍ ഒരു ഹിന്ദുവായതിനാല്‍ ഒരു മതത്തെ കുറിച്ചും ഒരിക്കലും അഭിപ്രായം പറയില്ല. ഞാന്‍ നിങ്ങളോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു, എല്ലാ മതങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങള്‍ സിനിമ കാണണം. എന്നാല്‍ കുറ്റവാളികളുടെ പേര് ഞാന്‍ പറയും, ഒരു മതത്തിന്റെയും പേര് പറയാതെയും ഉപദ്രവിക്കാതെയും അതാണ് ഒരു കഥാകൃത്തിന്റെ ഭംഗി” എന്ന് ഏക്താ വ്യക്തമാക്കി.

അതേസമയം, ചിത്രത്തില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് എത്തുന്നത്. 2002 ഫെബ്രുവരി 27നാണ് അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗി അഗ്നിക്കിരയായത്. സംഭവത്തില്‍ 59 പേര്‍ മരിച്ചിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ