ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കറിനെ സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം വിക്രാന്ത് മാസി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘വൈറ്റ്’ എന്ന ചിത്രം ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. രവിശങ്കറിന്റെ ലുക്കിലേക്ക് എത്താനായി മുടി നീട്ടി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് താരം.
കൊളംബിയയുടെ 52 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിലെ ശ്രീ ശ്രീ രവിശങ്കറിന്റെ നിര്‍ണായക ഇടപെടലാകും സിനിമയില്‍ പറയുക. സിനിമയ്ക്കായി വിക്രാന്ത് രവിശങ്കറിന്റെ വീഡിയോകള്‍ കണ്ട് ശരീരഭാഷ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലിഷ്, സ്പാനിഷ് താരങ്ങളും സിനിമയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുക്കുക. കൊളംബിയയില്‍ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും. 2026ല്‍ ആകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക. സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും നാഗ്‌സില്ല, ഊഞ്ചായ് എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ആനന്ദും മഹാവീര്‍ ജെയ്‌നും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
അതേസമയം, ടെലിവിഷന്‍ ഷോകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിക്രാന്ത് മാസി 2013ല്‍ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 12ത് ഫെയില്‍, സബര്‍മതി എക്‌സ്പ്രസ് എന്നിവയാണ് വിക്രാന്തിന്റെ ഹിറ്റ് ചിത്രങ്ങള്‍.