Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ കോടി കിലുക്കത്തില്‍ മുന്നില്‍ കോഹ്ലി; ഷാരൂഖിനെ വീഴ്ത്തി ദീപികയും അക്ഷയ് കുമാറും

, 3:13 pm

2018 ല്‍ രാജ്യത്ത് ഏറ്റവും അധികം വാണിജ്യ മൂല്യമുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഒന്നാമത്. പോയവര്‍ഷം 17.09 കോടി ഡോളറാണ് കോഹ്ലിയുടെ വിപണി മൂല്യം. അതായത് ഏകദേശം 1,200 കോടി രൂപ. 2017 ലും കോഹ്ലി തന്നെയായിരുന്നു പട്ടികയില്‍ മുന്നില്‍. 2018 നവംബറിലെ കണക്കനുസരിച്ച് 24 ബ്രാന്‍ഡുകളുടെ അംബാസഡറാണ് കോഹ്ലി. ‘ഡഫ് ആന്‍ഡ് ഫെല്‍പ്സ്’ എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടത്.

രണ്ടാം സ്ഥാനത്ത് ബോളിവുഡ് നടി ദീപിക പദുക്കോണാണ്. 21 ബ്രാന്‍ഡുകളുടെ പ്രചാരകയായ ദീപികയുടെ മൂല്യം 10.25 കോടി ഡോളറാണ്. അതായത്, 720 കോടി രൂപ. 2017 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന പോയ വര്‍ഷം ഒരു സ്ഥാനം മെച്ചപ്പെടുത്തി മുന്നിലേക്ക് എത്തി. മൂന്നാം സ്ഥാനത്ത് നടന്‍ അക്ഷയ് കുമാറും (മൂല്യം 478 കോടി രൂപ) നാലാം സ്ഥാനത്ത് രണ്‍വീര്‍ സിംഗും (മൂല്യം 447 കോടി രൂപ) അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ഖാനുമാണ് (മൂല്യം 431 കോടി രൂപ). 2017 ല്‍ ഷാരൂഖ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ആദ്യ പത്തില്‍ കോഹ്ലിയൊഴികെ എല്ലാവരും ബോളിവുഡ് താരങ്ങളാണ്. ആദ്യ ഇരുപത് പേരിലും ബോളിവുഡ് താരങ്ങള്‍ തന്നെയാണ് ഭൂരിപക്ഷവും. കായിക രംഗത്തു നിന്ന് സച്ചിന്‍, ധോണി, പി.വി സിന്ധു എന്നിവരാണ് ഇടംചിടിച്ചിരിക്കുന്നത്. പട്ടികയില്‍ ധോണി 12-ാം സ്ഥാനത്തും സച്ചിന്‍ 14-ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 2017 ലേതു പോലെ തന്നെ പോയ വര്‍ഷവും 15-ാം സ്ഥാനത്താണ്.

Advertisement