ഇന്ദിരാ ഗാന്ധിയായി കങ്കണ, സഞ്ജയ് ഗാന്ധിയായി മലയാളത്തിലെ പ്രിയ നടനും!

ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ ചിത്രത്തില്‍ സഞ്ജയ് ഗാന്ധി ആയി എത്തുന്നത് മലയാളത്തിലെ യുവനടന്‍. ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായര്‍ ആണ് സഞ്ജയ് ഗാന്ധി ആയി എത്തുന്നത്.

വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ‘പുത്തന്‍പണം’, ‘ചങ്ക്‌സ്’, ‘ചെമ്പരത്തിപ്പൂ’ എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഞ്ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം തന്നെയാണ് ഇന്ദിര ഗാന്ധിയായി എത്തുന്നത്.

View this post on Instagram

A post shared by Vishak Nair (@nair.vishak)

ഇന്ദിര ഗാന്ധി ആയുള്ള താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേര് സൂചിപ്പിക്കും പോലെ അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്. കങ്കണയുടെ കഥക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more

കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്.