സമ്മതമാണെങ്കില്‍ ജോലി തരാം..; കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകന്‍

നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദഡ്‌ലാനി. തന്റെ ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ച പോസ്റ്റിലാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

”ഞാന്‍ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോക്ഷത്തെ കുറിച്ച് എനിക്ക് മനസിലാകും. അവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുക്കുകയാണെങ്കില്‍, അവര്‍ സ്വീകരിക്കുമെങ്കില്‍ ഞാന്‍ ജോലി നല്‍കും. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍” എന്നാണ് വിശാല്‍ ദഡ്‌ലാനി കുറിച്ചത്.

അതേസമയം, കങ്കണയെ അടിച്ച കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുല്‍വീന്ദര്‍ കൗറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഇന്നലെ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ കങ്കണയെ അടിച്ചത്.

സംഭവത്തിന് ശേഷം ഡല്‍ഹിയിലെത്തിയ കങ്കണ പ്രതികരിച്ചിരുന്നു. താന്‍ സുരക്ഷിതയാണെന്നും പൂര്‍ണ്ണമായും സുഖമായിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ”സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എന്റെ മുഖത്ത് അടിച്ചു, അധിക്ഷേപവാക്കുകള്‍ പറയാന്‍ തുടങ്ങി.”

”എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബില്‍ ഭീകരത വളരുകയാണ്. പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ട്” എന്നായിരുന്നു കങ്കണ പറഞ്ഞത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ