മഹാഭാരതം മൂന്ന് ഭാഗങ്ങളായി സിനിമയാക്കാന്‍ 'ദി കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍; സിനിമ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി

‘ദി വാക്‌സിന്‍ വാര്‍’ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞതോടെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മഹാഭാരതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ‘പര്‍വ’ എന്ന ചിത്രമാണ് വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുക.

മൂന്ന് ഭാഗങ്ങളുള്ള ബ്രഹ്‌മാണ്ഡ ചിത്രം എസ്. എല്‍ ഭൈരപ്പയുടെ കന്നഡ നോവലായ ‘പര്‍വ’ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നിര്‍മാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകന്‍ പ്രകാശ് ബെല്‍വാടി, എഴുത്തുകാരന്‍ എസ്. എല്‍ ഭൈരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.

ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 2005ല്‍ ‘ചോക്കലേറ്റ്’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിവേക് അഗ്നിഹോത്രി സിനിമയില്‍ എത്തുന്നത്.

‘ദ കശ്മീര്‍ ഫയല്‍സ്’ ആണ് സംവിധായകന്റെ ഏറ്റവും കൂടതല്‍ ചര്‍ച്ചയായ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തെത്തിയത്. ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. എന്നാല്‍ ഇതിന് ശേഷം സംവിധായകന്‍ ഒരുക്കിയ വാക്‌സിന്‍ വാര്‍ 10 കോടി കളക്ഷന്‍ പോലും നേടാതെ പരാജയപ്പെട്ടിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന