സഹതാപത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ വിജയം നേടുന്നത്, ജവാന്‍ മികച്ച സിനിമയാണെന്ന് പറയാനാവില്ല: വിവേക് അഗ്നിഹോത്രി

ഷാരൂഖ് ഖാന്‍ ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ എല്ലാം അതിഭാവുകത്വം നിറഞ്ഞവയാണ്. ഇതിനേക്കാള്‍ നന്നായി ഷാരൂഖ് ഖാന് സിനിമകള്‍ ചെയ്യാന്‍ കഴിയും എന്നാണ് വിവേക് അഗ്നിഹോത്രി പ്രതികരിച്ചിരിക്കുന്നത്.

”ഈയിടെ ഞാന്‍ കണ്ട ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണ്. ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോടും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും എനിക്ക് യോജിക്കാനാകില്ല.”

”അതൊരു മുഖസ്തുതിയാണെന്നേ പറയാനാകൂ. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് സിനിമ ശ്രമിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്” എന്നാണ് വിവേക് അഗ്നിഹോത്രി ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘ജവാന്‍’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് സംവിധായകന്‍ ആരോപിച്ചിരുന്നു.

ജവാന്‍ സിനിമ തിയേറ്ററില്‍ തുടരുന്നതിനിടെയാണ് വാക്‌സിന്‍ വാറും റിലീസിനെത്തുന്നത്. തന്റെ സിനിമ ഒരിക്കലും ജവാന് മുകളില്‍ പോകില്ലെന്നും ഒരു മത്സരത്തിന് പോലും താനില്ലെന്നും മുന്‍പ് വിവേക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അതേസമയം, വിവേകിന്റെ വാക്‌സിന്‍ വാര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാനാകാതെ കൂപ്പുകുത്തുകയാണ്. ഇന്ത്യയില്‍ ചിത്രത്തിന് മൂന്ന് കോടി മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ 1000 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ