ഞാന്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു, അത് കണ്ട് മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായി: വിവേക് ഓബ്‌റോയ്

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘യുവ’. അഭിഷേക് ബച്ചന്‍, അജയ് ദേവ്ഗണ്‍, വിവേക് ഓബ്‌റോയ് എന്നിവര്‍ വേഷമിട്ട ചിത്രം ‘ആയിത എഴുത്ത്’ എന്ന പേരില്‍ തമിഴിലും റിലീസ് ചെയ്തിരുന്നു. മാധവന്‍, സൂര്യ, സിദ്ധാര്‍ത്ഥ് എന്നിവരാണ് തമിഴില്‍ നായകന്മാരായത്.

യുവ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് വിവേക് ഓബ്‌റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രീകരണത്തിനിടെ തന്റെ കാലിന് പരിക്കേറ്റത് കണ്ട് സംവിധായകന്‍ മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായി എന്നാണ് വിവേക് ഓബ്‌റോയ് പറയുന്നത്.

”വളരെ രസകരമായ ദിവസമാണ് അതിഭീകരമായ ഒരു മോട്ടോര്‍സൈക്കിള്‍ അപകടത്തിലൂടെ വേദന നിറഞ്ഞതായത്. എന്റെ ഇടതുകാലിന്റെ മൂന്നിടത്താണ് പൊട്ടലുണ്ടായത്. അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചത്. എല്ലുകള്‍ പൊട്ടി പുറത്തുകാണാവുന്ന രീതിയിലായിരുന്നു ഇടതുകാല്‍.”

”രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന എനിക്കൊപ്പം അവരാണുണ്ടായിരുന്നത്. കൂടുതല്‍ മോശമായത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് സംഭവിച്ച അപകടം കണ്ട് മണി അണ്ണായ്ക്ക് ഹൃദയാഘാതമുണ്ടായതായി ഞാന്‍ അറിഞ്ഞു. അജയ്‌യും അഭിഷേകും ഞാന്‍ എനിക്ക് തിരിച്ചു വരാനുള്ള പിന്തുണ നല്‍കിക്കൊണ്ടിരുന്നു.”

”ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേ അജയ്‌യും അഭിഷേകും എനിക്കൊപ്പം നിന്ന് തമാശ പറയുകയും എന്നെ ശക്തനാക്കാനും ശ്രമിക്കുകയായിരുന്നു” എന്നാണ് വിവേക് ഓബ്‌റോയ് പറയുന്നത്. അപകടത്തിന് ശേഷം നാല് മാസം കഴിഞ്ഞായിരുന്നു വിവേക് ഓബ്‌റോയി യുവയുടെ സെറ്റില്‍ എത്തിയിരുന്നു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?