കാന്‍സര്‍ രോഗികളായ 1200 കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാരെയും സഹായിക്കാനൊരുങ്ങി ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. നടനും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനുമായ രോഹിത് ഗജ്ഭിയേയും ചേര്‍ന്നാണ് വീട്ടു ജോലിക്കാരും ഡ്രൈവര്‍മാരുമടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നത്.
“”കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. ദിവസവും കഴിഞ്ഞു കൂടാന്‍ കഴിയാത്ത പലരുമുണ്ട് അതില്‍. വാടക നല്‍കാനും കുഞ്ഞുങ്ങളെ പോറ്റാനും അവശ്യവസ്തുക്കള്‍ വാങ്ങാനും അവര്‍ പാടുപെടുകയാണ്. അയ്യായിരത്തിലധികം കുടുംബങ്ങളെ സഹായിച്ചു”” എന്ന് വിവേക് ഒബ്‌റോയ് പ്രസ്താവനയില്‍ വ്യക്തമാക്കി.
“സപ്പോര്‍ട്ട് എയ്ഡ് & അസിസ്റ്റ് ദ ഹെല്‍പ്‌ലെസ് – സാത്ത്” എന്ന സംരംഭത്തിലൂടെയാണ് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത്.