ഹോട്ട്‌നസ് അല്‍പ്പം കൂടിപ്പോയോ? 'ഗോദ' താരത്തിന്റെ ഗ്ലാമര്‍ ലുക്ക് വൈറല്‍; ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

‘ഗോദ’ താരം വാമിഖ ഗബ്ബിയുടെ പുതിയ നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനം. വാമിഖ വേഷമിട്ട ‘ഖുഫിയ’ എന്ന എന്ന സ്‌പൈ ത്രില്ലര്‍ ചിത്രമാണ് എയറില്‍ ആയിരിക്കുന്നത്. നെറ്റ്ഫ്ളിക്സില്‍ ട്രെന്‍ഡിംഗ് ലിസറ്റില്‍ തുടരുന്ന ചിത്രത്തിലെ ഏതാനും രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ഗ്ലാമര്‍ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രം പ്രചരിച്ചതോടെ സിനിമയ്ക്കെതിരെയും വാമിഖ ഗബ്ബിയ്ക്കെതിരെയും വിമര്‍ശനവുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് എന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര്‍ ഖാന്‍ ആരോപിച്ചു.

അതേസമയം, തബു, അലി ഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും വേഷമിടുന്നു. രോഹന്‍ നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു