കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ഐശ്വര്യ റായ്യുടെ രണ്ട് റെഡ് കാര്‍പ്പെറ്റ് ലുക്കുകളും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ താരത്തിന്റെ ലുക്കിനേക്കാളേറെ ശ്രദ്ധ നേടിയത് ഐശ്വര്യയുടെ കൈയ്യിലെ പരിക്ക് ആയിരുന്നു. മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ കാനില്‍ എത്തിയത്.
എന്നാല്‍ എന്താണ് തനിക്ക് സംഭവിച്ചതെന്ന് ഐശ്വര്യ വെളിപ്പെടുത്തിയില്ല. എങ്ങനെയാണ് നടിയുടെ കൈ ഒടിഞ്ഞത് എന്ന വിവരമാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മെയ് 11ന് ആയിരുന്നു ഐശ്വര്യക്ക് ഈ അപകടം സംഭവിച്ചത്.
മുംബൈയിലെ വസതിയില്‍ തെന്നി വീണതോടെ കൈത്തണ്ടയ്ക്ക് പൊട്ടല്‍ സംഭവിക്കുകയായിരുന്നു. പൊട്ടലേറ്റ ഭാഗത്തെ നീര്‍ക്കെട്ട് കുറഞ്ഞതോടെയാണ് കാനില്‍ പങ്കെടുക്കാനായി ആരാധ്യയ്‌ക്കൊപ്പം ഐശ്വര്യ പറന്നത്. കാനില്‍ നിന്നും തിരിച്ചെത്തിയ ഐശ്വര്യയുടെ കൈയ്യിലെ വീക്കം കുറഞ്ഞതിന് ശേഷമാകും ശസ്ത്രക്രിയ നടത്തുക.
താന്‍ അംബാസിഡറായ ബ്രാന്റിന് വേണ്ടിയായിരുന്നു ഐശ്വര്യ കാനില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് താരം ഫ്രാന്‍സിലേക്ക് പോയത്. ഇനി ഉടന്‍ തന്നെ താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യും എന്ന് കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ കാനിലെ താരത്തിന്റെ രണ്ട് റെഡ് കാര്‍പറ്റ് ലുക്കുകളും വിമര്‍ശിക്കപ്പെട്ടിരുന്നു. കറുപ്പില്‍ ഗോള്‍ഡനും വെള്ളയും ചേര്‍ന്ന അലങ്കാരങ്ങളുള്ള ഡ്രസ് ആയിരുന്നു ഐശ്വര്യ ആദ്യം ധരിച്ചത്. ഇതിനൊപ്പം ധരിച്ച വലിയ ഗോള്‍ഡന്‍ കമ്മലുകള്‍ വരെ വിമര്‍ശിക്കപ്പെട്ടിരുന്നു. പീകോക്ക് സ്റ്റൈലിലുള്ള രണ്ടാമത്തെ ലുക്കും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.