അവിഹിത ബന്ധമുണ്ടായത് കൊണ്ടാണ് എന്റെ അച്ഛനും അമ്മയും തമ്മില്‍ കണ്ടുമുട്ടിയത്, വിശ്വാസവഞ്ചന ഹ്യൂമന്‍ നേച്ചര്‍ ആണ്: ആലിയ

‘നെപ്പോ കിഡ്’ എന്ന പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള താരമാണ് ആലിയ ഭട്ട്. ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. അതുകൊണ്ട് തന്നെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ പലരും താരത്തെ കടന്നാക്രമിച്ചിരുന്നു.

എന്നാല്‍ ഗംഭീര പെര്‍ഫോമന്‍സ് കൊണ്ടാണ് ആലിയ ആരാധകരെ നേടിയത്. ആലിയയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിശ്വാസവഞ്ചനയുടെ ബാക്കിപത്രമാണ് തന്റെ മാതാപിതാക്കളുടെ വിവാഹമെന്നാണ് ആലിയ പറയുന്നത്.

അവിഹിത ബന്ധമുണ്ടായത് കൊണ്ടാണ് എന്റെ അച്ഛനും അമ്മയും തമ്മില്‍ കണ്ടുമുട്ടിയത്. വിശ്വാസവഞ്ചനയെന്നല്ല മറിച്ച് അത് മനുഷ്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കു പിന്നിലും ഒരു കാരണമുണ്ടാകും.

വിശ്വാസവഞ്ചന എന്നതിനുപരി അതൊരു ഹ്യൂമന്‍ നേച്ചറായി കാണാനാണ് എനിക്കിഷ്ടം. അങ്ങനെ ചിന്തിക്കുക അത്ര എളുപ്പമല്ല, പക്ഷെ അത് പ്രാധാന്യമുള്ളതുമാണ്. വിശ്വാസവഞ്ചന ഇല്ലെന്നോ അതോ അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നോ ആര്‍ക്കും പറയാനാകില്ല.

അത് സംഭവിച്ചു കൊണ്ടേയിരിക്കും. മനസ്സിലാക്കി മുന്നോട്ടു പോകാന്‍ ശ്രമിക്കുക. വ്യത്യസ്തമായ ദിശയിലൂടെ കാര്യങ്ങളെ നോക്കി കണ്ടാല്‍ ഈ പ്രശ്‌നം മറികടക്കാനാകും എന്നാണ് ആലിയ 2019ല്‍ ദി ഏഷ്യന്‍ ഏജിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ സംസാരിച്ചത്.

1986ല്‍ വിവാഹിതരാകുന്നതിന് മുമ്പ് തന്നെ സോണിയും മഹേഷ് ഭട്ടും ഡേറ്റിംഗില്‍ ആയിരുന്നു. സംവിധായിക കിരണ്‍ ഭട്ട് ആണ് മഹേഷിന്റെ ആദ്യ ഭാര്യ. അഭിനേതാക്കളായ പൂജ ഭട്ട്, രാഹുല്‍ ഭട്ട് എന്നിവര്‍ മഹേഷിന്റെ ആദ്യ ബന്ധത്തിലുള്ള മക്കളാണ്. നടി പര്‍വീന്‍ ബാബിയുമായും മഹേഷിന് ബന്ധമുണ്ടായിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന