'ഹൃത്വിക് സാറുമായുണ്ടായ ഇടപെടലില്‍ നിന്നും അക്കാര്യം തനിക്ക് മനസിലായിരുന്നു'; സിനിമയില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് ദിഷ പഠാനി

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു വാര്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2019ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് നടി ദിഷ പഠാനിയെ ആയിരുന്നു. എന്നാല്‍ ദിഷ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃത്വിക് റോഷന്‍ ദിഷയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്നും ഇത് സഹിക്കാന്‍ വയ്യാതെയാണ് നടി സിനിമയില്‍ നിന്നും പിന്‍മാറിയത് എന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെയും ഗോസിപ്പ് കോളങ്ങളുടേയും പ്രചരണം.

ഇതിനെതിരെ ദിഷ തന്നെ പ്രതികരണവുമായി രംഗത്ത് എത്തയിരുന്നു. ബാലിശവും നിരുത്തരവാദിത്തപരുമായ പ്രചരണങ്ങളാണിത്. ഇതെല്ലാം തീര്‍ത്തും അസത്യമാണ്. ഹൃത്വിക് സാറുമായുണ്ടായ ചെറിയ സമയത്തെ ഇടപെടലില്‍ നിന്നും തനിക്ക് മനസിലായത് അദ്ദേഹം വളരെ നല്ലവനും മാന്യനുമായ മനുഷ്യനാണ് എന്നാണ്.

അദ്ദേഹത്തെ കുറിച്ച് തനിക്കുള്ള മതിപ്പാണ് ഈ വ്യക്തത നല്‍കാനുള്ള കാരണം പോലും എന്നായിരുന്നു ദിഷയുടെ പ്രതികരണം. താന്‍ ഹൃത്വിക് റോഷന്റെ സിനിമയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്തകളും അസത്യമാണെന്നും ദിഷ പറഞ്ഞു.

ടൈഗറും ദിഷയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തില്‍ പിന്നീട് വാണി കപൂറാണ് നായികയായി എത്തിയത്. ഹൃത്വിക് റോഷനും ദിഷ പഠാനിയെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്കെതിരെ രംഗത്തെത്തി.

തന്നെ കുറിച്ചുള്ള വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട്് പങ്കുവച്ചു കൊണ്ടായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. നിങ്ങളുടെ വെബ് സൈറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള സംഭാവനയായി ഈ ട്വീറ്റിനെ കാണണം. ഭാവയില്‍ നിങ്ങള്‍ സഹായം വേണമെന്ന് വ്യക്തമായി പറഞ്ഞാല്‍ മതി എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ