'ഹണിമൂണിന് പോയ റഹ്‌മാനെ കാണുന്നില്ലെന്ന് ചേച്ചി, അന്വേഷിച്ച് ചെന്നപ്പോള്‍ മറ്റൊരു മുറിയില്‍....!'

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 29 വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതം ഇരുവരും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. സൈറ ബാനുവിന്റെ സഹോദരിയുടെ ഭര്‍ത്താവും നടനുമായ റഹ്‌മാന്‍ മുന്‍പ് താരദമ്പതിമാരുടെ ഹണിമൂണിനെ കുറിച്ച് സംസാരിച്ച വാക്കുകള്‍ വൈറല്‍ ആവുകയാണിപ്പോള്‍.

‘അദ്ദേഹം എന്നെക്കാള്‍ ആത്മീയനാണ്, ഞാനും അദ്ദേഹവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഞങ്ങള്‍ എല്ലാ കാര്യത്തിനും വിപരീത ധ്രുവങ്ങളായിരിക്കും. അദ്ദേഹം വളരെ ശാന്തനാണ്. എപ്പോഴും തന്റെ തൊഴിലില്‍ സമര്‍പ്പിതനാണ്. സംഗീതത്തില്‍ ചുറ്റിപ്പറ്റിയാണ് റഹ്‌മാന്റെ ജീവിതം. വിവാഹം കഴിഞ്ഞ ഉടനെ ഹണിമൂണിന് പോയപ്പോള്‍ പുള്ളി ചെയ്ത കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.’

‘എ ആര്‍ റഹ്‌മാനും സൈറ ബാനും വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഹണിമൂണിനായി പോയി. മലമുകളിലുള്ള ഒരു സ്ഥലത്തേക്കാണ് ഇരുവരും പോയത്. അന്ന് രാത്രി അവരുടെ സുഖവിവരം അറിയാന്‍ ഞങ്ങള്‍ വിളിച്ചപ്പോള്‍ ചേച്ചി ഉറങ്ങാന്‍ കിടന്നുവെന്നാണ് പറഞ്ഞത്.’

‘അപ്പോള്‍ റഹ്‌മാന്‍ എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ അതേ കുറിച്ച് തനിക്കറിയില്ലെന്നാണ് ചേച്ചി പറഞ്ഞത്. പിന്നീട് റഹ്‌മാനെ അന്വേഷിച്ച് ചെന്നപ്പോഴാണ് മറ്റൊരു മുറിയിലിരുന്ന് എആര്‍ റഹ്‌മാന്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുകയാണെന്ന് അറിഞ്ഞത്’ നടന്‍ റഹ്‌മാന്‍ പറഞ്ഞു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍