ബോളിവുഡില്‍ അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത നായികയാണ് കൃതി സനോന്‍. എന്നാല്‍ അനാവശ്യ വിവാദങ്ങളിലേക്ക് താരത്തെ വലിക്കാനുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തനിക്കെതിരെ അശ്ലീലമായ തരത്തില്‍ ആക്ഷേപമുയര്‍ത്തിയ ബോളിവുഡ് നടി ഭൈരവിയോട് കൃതി പ്രതികരിച്ച രീതി പ്രശംസ നേടിയിരുന്നു.
”കൃതി ഒരു ഭ്രാന്തിയായ സ്ത്രീയെ പോലെയാണ് പെരുമാറുന്നത്. എങ്ങിനെയാണ് അവരൊരു നടിയായത്? ഹെഡ്ലൈറ്റില്ല, ബമ്പറുമില്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും ഇതിലും മെച്ചമാണ് എന്നായിരുന്നു ഭൈരവിയുടെ വിമര്‍ശനം. ഈ പരാമര്‍ശം വിവാദമാവുകയും, ഒരുപാട് ഭൈരവിക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഭൈരവിയുടെ ആക്ഷേപത്തെ കുറിച്ച് കൃതിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ആരാണ് ഭൈരവി?’ എന്നായിരുന്നു കൃതിയുടെ ചോദിച്ചത്. ‘ഹേറ്റ് സ്റ്റോറി’ എന്ന സിനിമയില്‍ മുഖം കാണിച്ച ഒരാളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ കൃതി പറയുന്ന മറുപടിയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
”സത്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ പേരിലെ വിവാദം കൊണ്ടെങ്കിലും അവര്‍ക്ക് പബ്ലിസിറ്റി ലഭിച്ചു. കുറച്ചു പേര്‍ ആരാണ് ഭൈരവി എന്ന് അന്വേഷിച്ചു മനസിലാക്കി. ഞാന്‍ മൂലം ഒരാള്‍ക്ക് പബ്ലിസിറ്റി കിട്ടുന്നതില്‍ തികച്ചും സന്തോഷിക്കുന്നു” എന്നായിരുന്നു കൃതിയുടെ വാക്കുകള്‍.
അതേസമയം, വരുണ്‍ ധവാനൊപ്പമുള്ള ‘ഭേദിയ’ ആണ് കൃതിയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവംബര്‍ 25ന് റിലീസ് ചെയ്യുന്ന ചിത്രം അമര്‍ കൗശിക് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ‘ഡുംകേശ്വരി’ എന്ന കൃതിയുടെ ഐറ്റം നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.