'മൂന്നാമത്തെ ദിവസം പ്രിയങ്ക കരഞ്ഞു കൊണ്ട് 'ബാജിറാവോ മസ്താനി'യില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞു'; തുറന്നു പറഞ്ഞ് രണ്‍വീര്‍

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രിയങ്ക ചോപ്രയും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് ബാജിറാവു മസ്താനി. എന്നാല്‍ രണ്ടു ദിവസം കൊണ്ടു തന്നെ ഈ സഞ്ജയ് ലീല ബന്‍സാലി ചിത്രം പ്രിയങ്ക ചോപ്ര ഉപേക്ഷിക്കാന്‍ ഒരുങ്ങിയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ സിംഗ് ആണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ആദ്യമായി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. എന്നാല്‍ അദ്ദേഹത്തിന്റെ സംവിധാന രീതികളെ കുറിച്ചൊന്നും പ്രിയങ്കയ്ക്ക് അറിയുമായിരുന്നില്ല. എല്ലാ സംവിധായകരേയും പോലെയല്ല സഞ്ജയ് ലീല ബന്‍സാലി സിനിമകളെ സമീപിക്കുന്നതും സംവിധാനം ചെയ്യുന്നതും, പ്രിയങ്കയ്ക്ക് അതെല്ലാം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു.

ഇവിടെ ഷൂട്ടിംഗ് തന്നെയാണോ നടക്കുന്നത്? ഒമ്പത് മണിയായിട്ടും ഒരു സിംഗിള്‍ ഷോട്ട് പോലും നമ്മള്‍ ചിത്രീകരിക്കാത്തത് എന്താണ് എന്നെല്ലാം പ്രിയങ്ക സെറ്റില്‍ പലരോടും ചോദിക്കുമായിരുന്നു. മൂന്നാമത്തെ ദിവസമായിട്ടും ബന്‍സാലി രീതികളോട് ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ താന്‍ മതിയാക്കി ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് ഇറങ്ങി പോകാന്‍ തുടങ്ങി എന്നാണ് രണ്‍വീര്‍ പറയുന്നത്.

2015 ഡിസംബര്‍ 18ന് പുറത്തിറങ്ങിയ സിനിമയാണ് ബാജിറാവോ മസ്താനി. പ്രിയങ്ക ചോപ്ര ഇതിന് മുമ്പ് ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയില്‍ അഭിനയിച്ചിരുന്നു. രാം ചാഹേ ലീല ചാഹേ എന്ന ഡാന്‍സ് നമ്പറില്‍ മാത്രമായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ആദ്യമായി ബന്‍സാലി ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് ബാജിറാവോ മസ്താനിയിലാണ്.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്