ദൈവം തരാത്തത് ഡോക്ടര്‍ തന്നു, എന്റെ മുഖത്തിന് ഭംഗിയോ ശരീരത്തിന് ആകാരവടിവോ ഉണ്ടായിരുന്നില്ല; രാഖി സാവന്ത് പറഞ്ഞത്..

പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ പേരില്‍ താരങ്ങള്‍ എന്നും വിമര്‍ശിക്കപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ സര്‍ജറി ചെയ്ത കാര്യം താരങ്ങള്‍ തുറന്നു പറയാറുമില്ല. എന്നാല്‍ താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ താരമാണ് ബോളിവുഡിലെ വിവാദ താരമായ രാഖി സാവന്ത്. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ ഷോയിലാണ് രാഖി ഇക്കാര്യം സമ്മതിച്ചത്.

കോഫി വിത്ത് കരണ്‍ സീസണ്‍ 2വിന്റെ വീഡിയോയാണ് ഇപ്പോഴും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കരണ്‍ ജോഹറിനെ ട്രോളി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. ”എന്റെ മുഖം കാണാന്‍ ഇത്രയും ഭംഗിയില്ലായിരുന്നു. എന്റെ ശരീരത്തിന് ഇത്രയും ആകാരവടിവോ ഇല്ലായിരുന്നു” എന്നാണ് വീഡിയോയില്‍ രാഖി പറയുന്നത്.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന് കരണ്‍ എടുത്ത് ചോദിക്കുകയായിരുന്നു. ”എന്റെ ചുണ്ടുകള്‍ വളരെ നേര്‍ത്തതായിരുന്നു. അതുകൊണ്ട് സിലിക്കണ്‍ ഉപയോഗിച്ച് ശരിയാക്കി” എന്നാണ് ഇതിന് മറുപടിയായി രാഖി പറഞ്ഞത്. സിലിക്കണ്‍ ഉപയോഗിച്ചെന്നോ? അത് ചുണ്ട് ശരിയാക്കിയോ എന്നും കരണ്‍ ചോദിക്കുന്നുണ്ട്.

”എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ദൈവം തരാത്തത് ഡോക്ടര്‍ തരും എന്നാണ് പറയപ്പെടുന്നത്. മിസ് വേള്‍ഡ് മുതല്‍ മിസ് യൂണിവേഴ്‌സ് വരെ, വലിയ നടിമാര്‍ വരെ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ രാഖി സാവന്തിന് എന്തുകൊണ്ട് ആയിക്കൂടാ?” എന്നാണ് രാഖി കരണിനോട് തിരിച്ചു ചോദിക്കുന്നത്.

പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്ന് അഭിമാനത്തോടെ സമ്മതിച്ച രാഖിക്ക് കൈയ്യടിക്കുമ്പോള്‍ കരണ്‍ താരത്തോടെ നിന്ദ്യമായി പെരുമാറി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സാറ ഖാന്‍, ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ എന്നിവരോട് ഈ ചോദ്യം കരണ്‍ ചോദിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ