ഹീല്‍സ് ധരിക്കരുത് എന്ന് പറയുമായിരുന്നു, സല്‍മാന് പൊക്കം കുറവായിരുന്നു.. പക്ഷെ: സുസ്മിത സെന്‍

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് സല്‍മാന്‍ ഖാനും സുസ്മിത സെന്നും. നിരവധി സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒന്നിച്ച് എത്തിയ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവമാണ് സുസ്മിത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സല്‍മാന്‍ സുസ്മിതയേക്കാള്‍ പൊക്കം കുറവായതിനാല്‍ നടിയോട് ഹീല്‍സ് ധരിക്കരുത് എന്ന് ആവശ്യപ്പെട്ടതിനെ കുറിച്ചാണ് സുസ്മിത പറയുന്നത്.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു സുസ്മിത ഇക്കാര്യം വെളിപ്പെടുത്തിയത്. ”ബീവി നമ്പര്‍ 1 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകന്‍ ഡേവിഡ്, ‘സുഷ് ഹീല്‍ ധരിക്കരുതെന്ന്’ പറയുമായിരുന്നു. അതുകൊണ്ട് ഞാന്‍ ഫ്‌ലാറ്റ് ചെരുപ്പുകളാണ് ധരിക്കാറുള്ളത്.”

”എന്നാല്‍ ഇതുകണ്ട് സല്‍മാന്‍ ‘ഇത്ര നല്ല വസ്ത്രമായിട്ട് നിങ്ങള്‍ എന്തിനാ ഈ സാധാ ചെരുപ്പ് ധരിക്കുന്നത്’ എന്ന ചോദിക്കുമായിരുന്നു. നിങ്ങള്‍ക്ക് ഉയരം കുറവായതിനാല്‍ എനിക്ക് ഹീല്‍സ് ധരിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ആദ്ദേഹത്തോട് പറയും.”

”അപ്പോള്‍ ചിരിച്ചുകൊണ്ട് ‘നീ ഹീല്‍സ് ധരിച്ചോ’ എന്ന് സല്‍മാന്‍ പറയും. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ പുരോഗമനപരമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ എപ്പോഴും ആസ്വദിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ സല്‍മാനെ കുറിച്ചുള്ള ഒരു ഓര്‍മ്മയാണത്” എന്നാണ് സുസ്മിത സെന്‍ പറയുന്നത്.

അതേസമയം, ബീവി നമ്പര്‍ 1 മാത്രമല്ല, ‘സിര്‍ഫ് തും’, ‘മേ നേ പ്യാര്‍ കിയാ’, ‘തും കോ നാ ഭൂല്‍ പായേ’, ‘ഫാല്‍തു’, ‘ദഹേക്’ തുടങ്ങിയ സിനിമകളില്‍ സല്‍മാനും സുസ്മിതയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വെബ് സീരിസുകളുമായി തിരക്കിലാണ് സുസ്മിത. ആര്യ എന്ന വെബ് സീരിസ് താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ