'ശരീര പ്രദര്‍ശനം ഇക്കിളിപ്പെടുത്താന്‍, ആണ്‍ നോട്ടങ്ങള്‍ക്ക് കീഴ്പ്പെടുകയാണ് ചെയ്യുന്നത്'; ഐറ്റം നമ്പറുകള്‍ക്കെതിരെ ശബാന ആസ്മി

ഐശ്വര്യ റായ് മുതലുള്ള സൂപ്പര്‍ നായികമാര്‍ എല്ലാം ഐറ്റം സോംഗുകളില്‍ അഭിനയിച്ച് കൈയടി നേടിയവരാണ്. എന്നാല്‍ ഇത്തരം ഗാനങ്ങള്‍ക്കെതിരെ സിനിമയിലുള്ളവര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കരീന കപൂറിന്റെ ഐറ്റം സോംഗിനെതിരെ നടി ശബാന ആസ്മി രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഐറ്റം നമ്പറുകള്‍ക്കെതിരെ തനിക്ക് ശക്തമായ വിയോജിപ്പുണ്ട് എന്നാണ് ശബാന ആസ്മി പറഞ്ഞത്. ഐറ്റം നമ്പറുകള്‍ക്കെതിരെ എന്നും ശക്തമായ വിയോജിപ്പുണ്ട്. കാരണം അത് സിനിമയുടെ നറേറ്റിവിന്റെ ഭാഗമായിരിക്കില്ല എന്നതാണ്. ഐറ്റം നമ്പറുകളുടെ ഉദ്ദേശം കാണികളെ ഇക്കിളിപ്പെടുത്തുക എന്നത് മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ഈ ചെയ്യുന്നത് ആണ്‍ നോട്ടങ്ങള്‍ക്ക് കീഴ്പ്പെടുകയും, സ്വയം പ്രദര്‍ശന വസ്തു ആവുകയുമാണ്. സ്ത്രീ ശരീരത്തെ പ്രദര്‍ശന വസ്തുവാക്കി മാറ്റുന്നത് ഗുരുതരമായ പ്രശ്നമാണ്. സ്ത്രീ ശരീരത്തെ ഉയരുന്ന മാറിടവും ആടുന്ന പൊക്കിള്‍ ആയും ഇളകുന്ന ഇടുപ്പായും കാണിക്കുന്നത് ഗുരുതരമായ പ്രശ്നമാണ്.

ദബാംഗ് ടുവിലെ കരീനയുടെ ഡാന്‍സ് നമ്പറിന്റെ വരികളേയും ഷബാന അസ്മി വിമര്‍ശിച്ചിരുന്നു. ”ഞാന്‍ തന്തൂരി കോഴിയാണ്, എന്നെ മദ്യത്തിനൊപ്പം കഴിച്ചാലും” എന്ന് പറഞ്ഞ് നിങ്ങള്‍ പറയുമ്പോള്‍ പലരും അതിനൊപ്പം ഡാന്‍സ് ചെയ്യുകയാണ്. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നവരും ഒരുപോലെ ഉത്തരവാദികളാണ്.

സിന്ദഗി ന മിലേഗി ദൊബാരയിലെ കത്രീനയുടെ ബീച്ച് രംഗത്തെ കുറിച്ചും ശബാന ആസ്മി പറയുന്നുണ്ട്. ചിത്രത്തില്‍ കത്രീന വെള്ളത്തില്‍ നിന്നും കയറി വരുമ്പോള്‍ ധരിച്ചിരിക്കുന്നത് ബിക്കിനിയാണ്. ഇതേ രംഗം മറ്റൊരു സംവിധായകന് സ്ത്രീ ശരീരത്തിലേക്കുള്ള ഒളിഞ്ഞു നോട്ടമായി എടുക്കാന്‍ പറ്റും. അതാണ് സെന്‍ഷ്വാലിറ്റിയും പ്രദര്‍ശിപ്പിക്കലും തമ്മിലുള്ള വ്യത്യാസം എന്നാണ് ശബാന ആസ്മി പറയുന്നത്.

Latest Stories

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ