'കഴുത്ത് വേദനയ്ക്ക് ചികിത്സിക്കാന്‍ പോയി, നഗ്നനാക്കി സ്വകാര്യഭാഗത്ത് കുത്തി'; അപമാനകരമായ സംഭവം പറഞ്ഞ് ഷാരൂഖ് ഖാന്‍

കഴുത്ത് വേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് പോയപ്പോള്‍ താന്‍ നേരിട്ട വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കുവച്ച് ഷാരൂഖ് ഖാന്‍. പ്രോലാപ്സ്ഡ് ഡിസ്‌കിന് ശസ്ത്രക്രിയ നടത്താന്‍ പറഞ്ഞപ്പോള്‍ അന്ധവിശ്വാസം പരിഗണിക്കാന്‍ താന്‍ നിര്‍ബന്ധിതനായതിനെ കുറിച്ചാണ് ഷാരൂഖ് പറയുന്നത്.

തന്റെ ശരീരം തളര്‍ന്നു പോവുകയോ ശബ്ദരഹിതനാക്കുകയോ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അക്യുപങ്ചര്‍ രംഗത്തെ സ്‌പെഷ്യലിസ്റ്റായ ഒരാളെ തന്നെയാണ് പിന്‍ തെറാപ്പിയ്ക്കായി താന്‍ സമീപിച്ചതെന്നും ഷാരൂഖ് പറയുന്നു.

തന്റെ കഴുത്തില്‍ സൂചി കുത്തുന്നതിനെ കുറിച്ചുള്ള ചിന്തയില്‍ താന്‍ പരിഭ്രാന്തനായിരുന്നു. തന്റെ കഴുത്തില്‍ സൂചികള്‍ കുത്താന്‍ അയാള്‍ ആഗ്രഹിച്ചില്ല. സ്‌പെഷ്യലിസ്റ്റ് പറയുന്നത് ആദ്യം ശരിക്കും തനിക്ക് മനസിലായില്ല. ‘നിങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കൂ, വസ്ത്രങ്ങള്‍ അഴിക്കൂ’ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

അതിനാല്‍, താന്‍ തന്റെ ഷര്‍ട്ട് അഴിച്ചു. എന്നിട്ടും’വസ്ത്രം അഴിക്കൂ’ എന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. മേശപ്പുറത്ത് നഗ്‌നനായി കിടത്തി, സ്‌പെഷ്യലിസ്റ്റ് ‘വലിയ വലിയ പിന്നു’കള്‍ സ്വകാര്യഭാഗങ്ങളില്‍ കുത്തി. ബാക്കിയുള്ളവ വിവരിക്കാന്‍ കഴിയാത്തത്ര സങ്കടകരമായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ അനുഭവമായിരുന്നു അത്. വേദന അപ്പോള്‍ കാലുകള്‍ക്കിടയിലാണ്, കഴുത്തിലല്ല എന്നതു മാത്രമാണ് ആകെ വന്ന മാറ്റം എന്നാണ് ഷാരൂഖ് പറയുന്നത്. ഡിഎന്‍എയില്‍ പ്രസിദ്ധീകരിച്ച ഒരു കോളത്തിലാണ് ഷാരൂഖ് ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍