വീടിന്റെ പേര് രാമായണം, അച്ഛന്‍ ശത്രുഘ്‌നന്‍, ലക്ഷ്മണനും ലവും ഖുശും ഒക്കെ വീട്ടിലുണ്ട്: സൊനാക്ഷി സിന്‍ഹ

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും നടന്‍ സഹീര്‍ ഇഖ്ബാലിന്റെയും വിവാഹം. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.

എന്നാല്‍ സഹീറുമായുള്ള വിവാഹത്തിന് ആദ്യം സൊനാക്ഷിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഏക മകളുടെ വിവാഹത്തില്‍ അച്ഛന്‍ ശത്രുഘ്നന്‍ സിന്‍ഹയും അമ്മ പൂനം സിന്‍ഹയും ദേഷ്യമെല്ലാം മാറ്റിവെച്ച് പങ്കെടുത്തു.

രജിസ്റ്ററില്‍ ഒപ്പ് വച്ച ശേഷം ശത്രുഘ്നന്‍ സിന്‍ഹയുടേയും പൂനത്തിന്റേയും കാല്‍ തൊട്ട് വണങ്ങുന്ന സഹീറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ കുടുംബത്തെയും സഹോദരങ്ങളെയും കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സൊനാക്ഷിയുടേത് രാമായണത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ട കുടുംബമാണ് എന്ന് സംവിധായിക ഫറാ ഖാന്‍ പറഞ്ഞപ്പോഴാണ് കുടുംബവുമായി ബന്ധപ്പെട്ട കൗതുകകരമായ ആ കാര്യം സൊനാക്ഷി വെളിപ്പെടുത്തിയത്. ”എന്റെ വീടിന്റെ പേര് രാമായണം എന്നാണ്. അച്ഛന്റെ പേര് ശത്രുഘ്‌നന്‍ സിന്‍ഹ.”

”അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ രാം, ലക്ഷ്മണ്‍, ഭരത്. തീരുന്നില്ല, എന്റെ സഹോദരന്മാരുടെ പേര് ലവ്, കുശ്” എന്നാണ് സൊനാക്ഷി പറഞ്ഞത്. അതേസമയം,ബോളിവുഡിലെ താരവിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമായി ലളിതമായിട്ടായിരുന്നു സൊനാക്ഷിയുടെയും സഹീറിന്റെയും വിവാഹം.

സൊനാക്ഷിയുടെ സഹോദരങ്ങളായ ലവ് സിന്‍ഹയും ഖുശ് സിന്‍ഹയും വിവാഹത്തില്‍ പങ്കെടുത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. താന്‍ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കുടുംബത്തെ സംബന്ധിച്ച് സെന്‍സിറ്റീവ് ടൈം ആണെന്നും ഖുശ് വ്യക്തമാക്കി. ലവ് സിന്‍ഹയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിട്ടുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം