'ബോളിവുഡിന്റെ ബിഎഫ്എഫ്', വൻ താരങ്ങളോടൊപ്പം അവധിക്കാല ആഘോഷം, പാർട്ടികളിൽ സ്ഥിരം സാന്നിധ്യം; ആരാണ് ബിടൗണിന്റെ സ്വന്തം ഓറി ?

ബോളിവുഡിലെ വൻതാരങ്ങളുമായി ബന്ധം, പാർട്ടികളിലെ സജീവ സാന്നിധ്യം, സ്ത്രീ പുരുഷ ഭേദം ഇല്ലാതെ താരങ്ങള്‍ക്കൊപ്പം അവധിക്കാല ആഘോഷം പറഞ്ഞ വരുന്നത് സിനിമകളിൽ കണ്ടു പരിചയിച്ച താരത്തെ കുറിച്ചല്ല. ഓറി, ബോളിവുഡിനുള്ളിലെ സ്ഥിരം സാന്നിധ്യമായ ഓറിയെന്ന സെലിബ്രിറ്റിയെക്കുറിച്ചാണ്.

ആരാണ് ഓറി? ഈയിടെ ഷാരൂഖാന്റെ പിറന്നാളിനോടനുബന്ധിച്ച് പാർട്ടി നടത്തുകയും ഈ പാർട്ടിയിൽ നിന്നുള്ള ചില ഫോട്ടോകൾ ചോരുകയും ചെയ്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത വൻ താരങ്ങളുടെ കൂടെനിന്നുള്ള ഈ യുവാവിന്റെ ചിത്രങ്ങളാണ് പലരും ഉറ്റുനോക്കിയത്.

ഓർഹാൻ അവട്രാമനി എന്നാണ് ഇയാളുടെ മുഴുവൻ പേര്. ബോളിവുഡിലെ മിക്ക പാര്‍ട്ടികളിലും സാന്നിധ്യമാണ് ഇയാൾ. ‘ബോളിവുഡിന്റെ ബിഎഫ്എഫ്’ എന്നാണ് ഈ പാര്‍ട്ടികളുടെ സ്ഥിരം സാന്നിധ്യമായ ഓറി വിശേഷിപ്പിക്കപ്പെടുന്നത്. ഈയിടെ അനന്യ പാണ്ഡേയും, സാറ അലി ഖാനും അതിഥികളായി എത്തിയ കോഫി വിത്ത് കരണ്‍ ഷോയില്‍ ഈ ചോദ്യം ഉയർന്നതോടെയാണ് ഓറി ചർച്ചയായി മാറിയത്.

സാറയുടെ അടുത്ത സുഹൃത്താണ് ഓറി, ആരാണ് ഓറി എന്ന് എല്ലാവര്‍ക്കും അറിയണം എന്നാണ് കരണ്‍ ജോഹര്‍ സാറയോട് ചോദിച്ചത്. അയാള്‍ പല കാര്യങ്ങള്‍ ചെയ്യുന്ന മനുഷ്യനാണ്, ശരിക്കും ഒരു തമാശക്കാരനായ മനുഷ്യന്‍ എന്നാണ് സാറ പറഞ്ഞത്. ഓറിയുടെ ലിങ്ക്വിഡ് ഇന്‍ പ്രൊഫൈലിൽ ഇയാൾ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഇതിനെകുറിച്ച് ഒരു അഭിമുഖത്തിൽ ഓറിയോട് ചോദിച്ചപ്പോൾ താൻ അത് വെറുതെ എഴുതിയതാണ് എന്നാണ് പറഞ്ഞത്.

എന്നാൽ ഒരു മാർക്കറ്റിംഗ് ജീനിയസ് എന്ന് സ്വയം വിളിക്കുന്ന ഓറി, തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ താൻ ഒരു വെയിറ്റേഴ്‌സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. ജീവിതമെന്ന വിദ്യാലയത്തിൽ നിന്ന് ബിരുദം നേടി എന്നും എന്റെ അനുഭവങ്ങളാണ് എന്റെ വിദ്യാഭ്യാസം ഓറി വിഡിയോയിൽ പറയുകയുണ്ടായി.

View this post on Instagram

A post shared by Orhan Awatramani (@orry1)

പ്രശസ്തരായ ആളുകളുമായി മാത്രമേ കാണാറുള്ളൂ എന്നതിനാൽ തന്നെ ഓറിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള അന്വേഷണത്തിലാണ് ബിടൗൺ. മെറ്റ് ഗാലയിലും ലോകമെമ്പാടുമുള്ള പ്രധാന ഫാഷൻ ഇവന്റുകളിലും രാജ്യത്തെ എല്ലാ എയ്‌സ് പാർട്ടികളിലും നിന്നുള്ള ഫോട്ടോ ഓറി പങ്കുവച്ചിട്ടുണ്ട്. എന്നാൽ ശരിക്കും ഓറി എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം