ദീപിക എങ്ങനെ ഫിഫ വേള്‍ഡ് കപ്പില്‍? ഖത്തര്‍ ക്ഷണിച്ചതോ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാണ്...

ഈയടുത്ത ദിവസങ്ങളിലായി ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് നടി ദീപിക പദുക്കോണിനെതിരെ നടന്നത്. ‘പത്താന്‍’ സിനിമയിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് താരത്തിനെതിരെ സംഘപരിവാര്‍, മത സംഘടനകള്‍ തിരിയാന്‍ കാരണമായത്.

എന്നാല്‍ ഫിഫ വേള്‍ഡ് കപ്പ് വേദിയില്‍ ഫൈനല്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയതോടെ അഭിന്ദന പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്. ദീപിക ആ ചടങ്ങളില്‍ എങ്ങനെയാണ് എത്തിയത്? ഖത്തര്‍ ക്ഷണിച്ചിട്ടാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ടു മുമ്പാണ് ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

മുമ്പ് ലോകകപ്പ് നേടിയ ക്യാപ്റ്റനും ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസിഡറുമാണ് ഈ ചടങ്ങില്‍ പങ്കെടുക്കുക. ഇന്നലത്തെ പരിപാടിയില്‍ ദീപികയ്‌ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്‌പെയിന്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍ ആയിരുന്ന കാസില്ലസ്.

ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്‌പോണ്‍സര്‍ ചെയ്ത ലൂയിസ് വ്യൂട്ടണ്‍ എന്ന ആംഢബര ബ്രാന്റിന്റെ അംബാസിഡറാണ് ദീപിക. ലൂയിസ് വ്യൂട്ടണ്‍ ബാഗിന്റെ ഡിസൈന്‍ വേഷമാണ് ചടങ്ങില്‍ ദീപിക ധരിച്ചിരിക്കുന്നത്. ആഗോള ബ്രാന്റ് ആയ ലൂയിസ് വ്യൂട്ടണ്‍ന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബ്രാന്റ് അംബാസിഡറാണ് ദീപിക.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി