'ബാംഗ്ലൂര്‍ ഡേയ്‌സ്' ഹിന്ദി റീമേക്കില്‍ അനശ്വരയും പ്രിയ വാര്യരും നായികമാര്‍; 'യാരിയാന്‍ 2' ഫസ്റ്റ് ലുക്ക്

അഞ്ജലി മേനോന്‍ ചിത്രം ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന്റെ ബോളിവുഡ് റീമേക്ക് ‘യാരിയാന്‍ 2’വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘യാരിയാന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ബാംഗ്ലൂര്‍ ഡേയ്സിന്റെ ഹിന്ദി പതിപ്പ് എത്തുന്നത്.

മലയാളത്തിലെ യുവനടിമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യാരിയാന്‍ ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ല തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

ടി സീരീസ് നിര്‍മ്മിക്കുന്ന ചിത്രം 2024 മെയ് 12ന് തിയേറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ബാംഗ്ലൂര്‍ ഡേയ്‌സ് 2014ല്‍ പുറത്തിറങ്ങിയത്.

2016ല്‍ ആണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ തമിഴ്, തെലുങ്ക് റീമേക്ക് എത്തിയത്. ഇരുഭാഷകളിലും ഒരേ സമയം ചിത്രീകരിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇത്. ‘ബാംഗ്ലൂര്‍ നാട്കള്‍’ എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. റാണാ ദഗ്ഗുബാട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍.

ബൊമ്മരിലു ഭാസ്‌കറായിരുന്നു സംവിധാനം. യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ ഖോസ്ല കുമാര്‍ ആകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ