'എവിടെ നിന്നു വന്നു ഈ പാറ്റ', അന്ന് പരിഹാസം.. ഇന്ന് പ്രശംസകളുടെ പ്രവാഹം; വിക്രാന്ത് മാസിയെ പുകഴ്ത്തി കങ്കണ, ചര്‍ച്ചയാകുന്നു

നടന്‍ വിക്രാന്ത് മാസിയെ പ്രശംസിച്ച് കങ്കണ റണാവത്. ‘ട്വല്‍ത് ഫെയില്‍’ എന്ന ചിത്രം കണ്ടതിന് ശേഷമാണ് കങ്കണയുടെ പ്രതികരണം. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനോട് ആണ് വിക്രാന്തിനെ കങ്കണ ഉപമിച്ചിരിക്കുന്നത്. ഒരിക്കല്‍ പാറ്റ എന്ന് വിശേഷിപ്പിച്ച് വിക്രാന്തിനെ കങ്കണ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ കങ്കണയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ”എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനറല്‍ വിദ്യാര്‍ഥിയായതിനാല്‍, എന്റെ സ്‌കൂള്‍ വര്‍ഷങ്ങളില്‍ റിസര്‍വേഷന്‍ ഇല്ലാതെ എന്‍ട്രി ടെസ്റ്റുകളില്‍ പങ്കെടുക്കണമായിരുന്നു.”

”സിനിമയില്‍ ഉടനീളം ഞാന്‍ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയില്‍ ഇത്രയും കരഞ്ഞിട്ടില്ല, എന്റെ സഹയാത്രികര്‍ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു. വിധു സാര്‍ വീണ്ടും എന്റെ ഹൃദയം കീഴടക്കി, വിക്രാന്ത് മാസി അതിശയിപ്പിക്കുന്നതാണ്.”

”വരും വര്‍ഷങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ സാബ് അവശേഷിപ്പിച്ച ശൂന്യത ഈ നടന്‍ നികത്തിയേക്കാം. നിങ്ങളുടെ കഴിവിന് അഭിവാദ്യങ്ങള്‍” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. അതേസമയം, രണ്ട് വര്‍ഷം മുമ്പായിരുന്നു വിക്രാന്ത് മാസിയെ കങ്കണ പാറ്റയെന്ന് വിശേഷിപ്പിച്ചത്.

വിവാഹവസ്ത്രം അണിഞ്ഞുള്ള നടി യാമി ഗൗതമിന്റെ പോസ്റ്റിന് വിക്രാന്ത് നല്‍കിയ കമന്റില്‍ രോഷം പൂണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. വിവാഹ വസ്ത്രത്തില്‍ രാധേമായെ പോലെയുണ്ട് എന്നായിരുന്നു വിക്രാന്ത് മാസി കമന്റ് ചെയ്തത്. ”എവിടെ നിന്നു വന്നു ഈ പാറ്റ, എന്റെ ചെരുപ്പ് കൊണ്ടുവരൂ” എന്നായിരുന്നു കങ്കണ ഇതിന് മറുപടിയായി കുറിച്ചത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍