ഹിജാബ് ധരിച്ച് സ്ത്രീ ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണ്, അതിന്റെ പേരില്‍ ഉപദ്രവിക്കുന്നത് അനീതി: സൈറ വസീം

ഇസ്ലാമില്‍ ഹിജാബ് തിരഞ്ഞെടുപ്പല്ല നിര്‍ബന്ധമാണെന്ന് മുന്‍ യുവ നടി സൈറ വസീം. കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്നത് അനീതിയാണെന്നും സൈറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മത വിശ്വാസം അഭിനയത്തെ ബാധിക്കുന്നതിനാല്‍ സിനിമ മേഖല ഉപേക്ഷിച്ച നടിയാണ് സൈറ വസീം.

”ഇസ്ലാമില്‍ ഹിജാബ് തിരഞ്ഞെടുപ്പല്ല. നിര്‍ബന്ധമാണ്. ഒരു സ്ത്രീ തന്നെ സമര്‍പ്പിച്ച ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണ്. ഞാന്‍ ബഹുമാനത്തോടെയും നന്ദിയോടെയും ഹിജാബ് ധരിക്കുന്നു. അതിലൂടെ മതപരമായ പ്രതിബന്ധത നിര്‍വഹിച്ചതിന്റെ പേരില്‍ സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയെ ചെറുക്കുകയുമാണ്.”

”മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണ്. നിങ്ങളുടെ അജണ്ട പോഷിപ്പിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവരെ നിര്‍ബന്ധിക്കുകയാണ്.”

”ഇതിനെല്ലാം ഉപരിയായി ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം എന്ന മുഖചിത്രം അതിന്റെ വിപരീതമായി ചെയ്ത് കൊണ്ട് കെട്ടിപ്പടുക്കുന്നത് ദുഖകരമാണ്” എന്നാണ് സൈറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. 2019ല്‍ ആണ് സൈറ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്.

തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു സൈറ പറഞ്ഞത്. തന്റെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

Latest Stories

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം