വ്യവസായി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ ബോളിവുഡ് നടി സീനത്ത് അമന്‍ പൊലിസില്‍ പരാതി നല്‍കി. അമര്‍ ഖാനാ എന്ന വ്യവസായിക്ക് എതിരെയാണ് നടി മുംബൈ പൊലിസിന് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്ത സൗഹൃദത്തിലായിരുന്നു. എന്നാല്‍ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ബിസ്‌നസ്മാനുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇതിനു ശേഷവും തന്നെ അദ്ദേഹം ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് നടിയുടെ പരാതി.
പരാതി വന്നതിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേക്ഷണത്തിലാണ് പൊലിസ്. സെക്ഷന്‍ 304, 509 എന്നീ വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നെങ്കിലും ചില കാര്യങ്ങളാല്‍ സൗഹൃദം അനസാനിപ്പിക്കേണ്ടി വന്നു. പക്ഷേ ഇതിനു ശേഷവും പ്രതി നടിയെ പല രീതിയില്‍ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ഇതില്‍ അതൃപ്തി അറിയിച്ചിട്ടും പിന്നെയും തുടര്‍ന്നതിനാലാണ് നടി പരാതി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
1970-80 കാലയളവില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന താരമാണ് സീനത്ത് അമന്‍. തന്റെ അഭിനയത്തിലുടനീളം ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങിയ താരമാണ് സീനത്ത്. 1970 ലെ മിസ്സ് ഇന്ത്യ റണ്ണര്‍ അപ്പ് ആയിരുന്ന സീനത്ത് ആ വര്‍ഷത്തെ മിസ്സ് ഏഷ്യ പസിഫിക്ക് പട്ടവും നേടിയിരുന്നു.