പാപ്പിലിയോ ബുദ്ധയും കമ്മട്ടിപ്പാടവും; 'ജാതി' പറഞ്ഞ മലയാളം സിനിമകൾ

ശ്യാം പ്രസാദ് 

ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ആഖ്യാനപരമായും കലാപരമായും ഏറ്റവും മികച്ച സിനിമകൾ വരുന്നത് എപ്പോഴും സൗത്ത്  ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് തമിഴ് സിനിമയും മലയാള സിനിമയും. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും ഫാസിസ്റ്റ് ഭരണകൂടത്തേയും ചോദ്യം ചെയ്യുകയും, അതിനെതിരെ നിരന്തരം കലഹിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമായി കാണുകയും, സിനിമ എന്ന മാധ്യമത്തെ അതിനുള്ള ഒരു ടൂളായി ഉപയോഗിക്കുകയും ചെയുന്ന ഒരുപിടി യുവ സംവിധായകർ നമ്മുക്കുണ്ട് എന്നത് തന്നെയാണ് ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും തമിഴ്- മലയാളം സിനിമകളെ വേറിട്ടുനിർത്തുന്ന ഒരു പ്രധാന ഘടകം.

അതേസമയം ഏറ്റവും മികച്ച സിനിമകൾ സൃഷ്ടിക്കപ്പെടുന്നു എന്ന് പറയുന്ന മലയാളം സിനിമകളിൽ പ്രധാനമായും കാണാൻ കഴിയുന്നത് സവർണ നറേറ്റീവ് സിനിമകളായിരിക്കും. അത്തരം സിനിമകൾ കൃത്യമായി ജാതിയെ അഡ്രസ് ചെയ്യാതിരിക്കുകയും, സിനിമാ ആഖ്യാനങ്ങളിൽ നിന്നും ജാതിയെ അദൃശ്യമാക്കി നിർത്തുകയും ചെയ്യുന്നു. എന്നാൽ ജാതിയെ അദൃശ്യമാക്കുന്നു എന്ന് പറയപ്പെടുമ്പോഴും കൃത്യമായ ‘ക്രിമിനൽ കാസ്റ്റ്’ അഥവാ സവർണ്ണ പ്രാധിനിത്യം എല്ലാ സിനിമകളിലും കാണാൻ കഴിയും.

രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന സിനിമയിലും ഇത്തരം സവർണ്ണ- രക്ഷക നറേറ്റീവുകൾ കൃത്യമായി കാണാൻ സാധിക്കും. സിനിമയുടെ കച്ചവട മാർക്കറ്റുകളുടെ പേരിലാണ്  ഇത്തരം നറേറ്റീവുകൾ സൃഷ്ടിക്കാൻ സംവിധായകൻ മുതിരുന്നത് എന്ന് നമുക്ക് മനസിലാക്കാം. അതുകൊണ്ട് തന്നെ അത്തരമൊരു വിമർശനം മാറ്റിനിർത്തി നോക്കിയാൽ മലയാള സിനിമയിൽ, ആന്റി കാസ്റ്റ് മൂവ്മെന്റ് ചരിത്രത്തിൽ  കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്.

Thuramukham director Rajeev Ravi: 'The chappa system still prevails… we have not liberated ourselves from it' | Malayalam News - The Indian Express

എറണാകുളം എന്ന  സിറ്റി കെട്ടിപ്പൊക്കിയത് കമ്മട്ടിപ്പാടത്തിന്റെ ചതുപ്പിലാണെന്നും അത് ഗംഗയെ പോലെയുള്ള അനേകം മനുഷ്യരുടെ ചോരകൊണ്ടാണെന്നും പറഞ്ഞ് സിനിമയവവസാനിക്കുമ്പോൾ അതൊരു വലിയ ശബ്ദമായി മുഴങ്ങുന്നത് കേൾക്കാൻ കഴിയും.

അതുപോലെ തന്നെ  കമ്മട്ടിപ്പാടം എന്ന സിനിമയെ പറ്റി വിനായകൻ പറയുന്ന വാക്കുകൾ വളരെ പ്രസക്തമാണ്. “കമ്മട്ടിപ്പാടം ആ സമൂഹത്തിന് പറ്റിയ വേദന തന്നെയാണ്. അവർ പല രീതിയിൽ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗംഗ നല്ല വിസ്തൃതമായി ജീവിച്ചിരുന്ന ഒരു വഴിയിൽ കൂടി പുള്ളിയുടെ ശവശരീരം എടുക്കാൻ പറ്റുന്നില്ല. അത് ഷൂട്ട് ചെയ്യുമ്പോ തന്നെ ഞാൻ ആകെ തകർന്നിരുന്നു. ഞാൻ ജനിച്ച് വളർന്ന യഥാർത്ഥ കമ്മട്ടിപാടമാണത്.” എന്നാണ് വിനായകൻ പറഞ്ഞത്.

സിനിമ മുഴുവൻ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. കമ്മട്ടിപ്പാടം എന്നും ഒരു നോവാണ്. മലയാളിക്ക് മറ്റൊന്ന് കൊണ്ടും നികത്താൻ കഴിയാത്ത ഒരു വലിയ നോവ്. കേരളത്തിൽ അറിയപ്പെടാത്ത ഒരുപാട് കമ്മട്ടിപ്പാടങ്ങളുണ്ട്. അവിടെയെല്ലാം ഓരോ ഗംഗയും ബാലൻ ചേട്ടനും അനിതയുമടക്കം പേരറിയാത്ത നിരവധി മനുഷ്യർ സർവൈവ് ചെയ്യുന്നുണ്ട്, മരിക്കുന്നുണ്ട് . മരിച്ചുകഴിഞ്ഞാൽ കുഴിച്ചിടാൻ ആറടി മണ്ണില്ലാതെ അടുത്ത ജന്മങ്ങളിൽ വീണ്ടും പുനർജനിക്കുന്നുണ്ട്.

Actor Vinayakan announces separation with wife , Vinayakan, divorce, Vinayakan facebook video divorce, Jailer movie, movie latest news, mollywood

അധികമാരും ചർച്ചചെയ്യാത്ത മലയാളത്തിലെ ആന്റി കാസ്റ്റ് സിനിമകളിൽ ഏറ്റവും  പ്രധാനപ്പെട്ട ഒരു ചിത്രമാണ് ജയൻ ചെറിയാൻ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ‘പാപ്പിലിയോ ബുദ്ധ’. ഫിലിം ഫെസ്റ്റിവൽ അയിത്തങ്ങൾക്കും നിരവധി സെൻസർ കട്ടുകൾക്കും വിവാദങ്ങൾക്കും ശേഷം 2013 ലാണ് പാപ്പിലിയോ ബുദ്ധ പുറത്തിറങ്ങുന്നത്. ആ വർഷത്തെ മികച്ച സംവിധായകനും, നായികയ്ക്കുമുള്ള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം ചിത്രം നേടിയിരുന്നു. മലയാള സിനിമ സമൂഹം നിലനിർത്തി പോരുന്ന സാമ്പ്രദായികമായൊരു രാഷ്ട്രീയ കാഴ്ചപ്പാടിനെ തകർക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.

ജാതി-ഭൂമി-അധികാരം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുമ്പോൾ വിഭവാധികാരങ്ങളിൽ നിന്ന്  ഒരു ജനത മാത്രമെങ്ങനെയാണ് കാലകാലങ്ങളായി പുറന്തള്ളപ്പെടുന്നത്, എന്ന് സിനിമ ഉന്നയിക്കുന്ന പ്രസക്തമായൊരു ചോദ്യമാണ്. ഈ സിനിമയൊരു പോരാട്ടമാണ്, ഭരണകൂട ഭീകരതകൾക്കെതിരെയുള്ള, ഇന്ത്യൻ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള ശക്തമായൊരു ചെറുത്തുനിൽപ്പാണ്.

പാപ്പിലയോ ബുദ്ധയെന്ന അപൂർവയിനം ചിത്രശലഭത്തെ കുറിച്ച് പഠനം നടത്തുന്ന ജാക്ക് എന്ന അമേരിക്കക്കാരന്റെ സഹായിയും സുഹൃത്തുമാണ് ശങ്കരൻ. ‘എ അൺടച്ചബിൾ വിത്ത് എ ബ്രാഹ്മിൺ നെയിം’ ശങ്കരൻ തന്റെ പേരിനെ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. കല്ലേൻ പൊക്കുടൻ അവതരിപ്പിച്ച കരിയൻ എന്ന കഥാപാത്രം കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ ഫോട്ടോ ചുമരിൽ വെച്ച് ദൈവത്തെ പോലെ കണ്ടിരുന്ന ഒരാളാണ്. അങ്ങനെയാണ് തന്റെ മകന് ശങ്കരൻ എന്ന പേരിടുന്നത്. എന്നാൽ ചുമരിലെ ആ ഫോട്ടോയ്ക്ക് പകരം പിന്നീട് ബുദ്ധന്റെ ചിത്രം വെക്കുന്നുണ്ട് കരിയൻ. അതാണ് സിനിമ കാണിച്ചു തന്ന വിപ്ലവം. ദലിതന്റെ തിരിച്ചറിവിലേക്കുള്ള, അസ്തിത്വത്തിലേക്കുള്ള ദൂരമായിരുന്നു ആ രണ്ട് ഫോട്ടോകൾ തമ്മിലുണ്ടായിരുന്നത്.

ഭൂമിയുടെ കാര്യം വന്നപ്പോൾ അയാൾ നമ്പൂരിയും നമ്മൾ പഴയ പുലയനുമായി എന്നാണ് കരിയൻ സിനിമയിൽ ഒരിടത്ത് പറയുന്നത്. അതെ ഭൂമിയുടെ രാഷ്ട്രീയം തന്നെയാണ് പാപ്പിലിയോ ബുദ്ധ പറഞ്ഞത്. ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന മേപ്പാറ എന്ന ഗ്രാമത്തിലെ ജനത. അവർ സ്വന്തം ഭൂമിയിൽ നിന്നും വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നു. അവിടുത്തെ യുവാക്കൾ യു. എ. പി. എ  പോലുള്ള ഭീകരനിയമങ്ങൾ ചുമത്തി ജയിലിലാവുന്നു. പക്ഷേ അവർ ചെറുത്ത് നിൽക്കുന്നു.

കോളനികൾ ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ളിലാണെങ്കിലും കേരളം പുറംതള്ളിയ മനുഷ്യരാണ് അവിടെയുള്ളത് എന്ന സണ്ണി എം കപ്പിക്കാടിന്റെ നിരീക്ഷണം വളരെ കൃത്യമാണ്.ഭൂമി എന്ന സോഷ്യൽ കാപിറ്റലിനെ പറ്റിയും സംവരണം എന്ന കോൺസ്റ്റിറ്റ്യൂഷണൽ മെക്കാനിസത്തെ പറ്റിയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അത് കേൾക്കാതെയിരിക്കുകയും അതിനെ അടിച്ചമർത്തുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ പാപ്പിലിയോ ബുദ്ധയിൽ കാണാൻ സാധിക്കും.
1932 ൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ നിരാഹാരം കിടന്ന് പൂനെ കരാർ ഒപ്പുവെച്ച ഗാന്ധിയുടെ സവർണ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പ് ഭൂസമരങ്ങളെ ഒത്തുതീർപ്പാക്കാനെന്ന പേരിൽ സിനിമയിലും എത്തുന്നുണ്ട്. ഗാന്ധിയുടെ കോലം കത്തിച്ചും, ഞങ്ങൾ ആരുടെയും ഹരി ജനങ്ങളല്ല എന്നുറക്കെ വിളിച്ചുകൊണ്ടുമാണ് മേപ്പാറയിലെ ജനത അതിനെ നേരിടുന്നത്.

പണ്ട് കാഞ്ച ഐലയ്യ പറഞ്ഞപോലെ, അതിനും മുന്നെ ബാബസാഹേബ് അംബേദ്കർ പറഞ്ഞ പോലെ ഞങ്ങൾ ഒരിക്കലും ഹിന്ദുക്കൾ അല്ലെന്ന് പറഞ്ഞ് മേപ്പാറയിലെ ജനങ്ങൾ ബുദ്ധിസത്തിലേക്ക് പരിവർത്തനം ചെയ്യുന്നു.എന്നാൽ ചരിത്രത്തെ തിരുത്തുന്ന ഒന്നും തന്നെ അവിടെ സംഭവിക്കുന്നില്ല.

ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. മുത്തങ്ങയിലും ചെങ്ങറയിലും, മേപ്പാടിയിലും, അരിപ്പയിലും, തൊവരി മലയിലും എന്തൊക്കെയാണോ സംഭവിച്ചത് അതൊക്കെ ഇവിടെയും ആവർത്തിക്കുന്നു. ഭരണകൂടം ഭൂസമരങ്ങളെ അടിച്ചമർത്തുന്നു. വംശഹത്യകൾ നടത്തുന്നു.
യു. പി ജയരാജിന്റെ കഥയിലെ വരികളാണ് സിനിമ കഴിയുമ്പോൾ ആദ്യമോർക്കുന്നത്. വെയിൽ ചിന്നുന്നുണ്ട്, ഓർമ്മകൾ ഉണരുന്നുണ്ട്, കാക്കകൾ കരയുന്നുണ്ട്, കാറ്റ് വീശുന്നുണ്ട്, മരങ്ങൾ ഉലയുന്നുണ്ട്, കാടിളകുന്നുണ്ട്, ചൂഷണം പെരുകുന്നുണ്ട്, അതുകൊണ്ട് തന്നെ സമരം തുടരുന്നുമുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ