ജീത്തു ജോസഫ് പറഞ്ഞത് കേട്ട് ആ അഞ്ച് മിനിറ്റിനുള്ളില്‍ ഉണ്ടായ ടെന്‍ഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല; കെആര്‍ കൃഷ്ണകുമാര്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാനിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്് തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍. തന്റെ ആദ്യത്തെ തിരക്കഥയില്‍ മലയാളത്തിലെ ഏറ്റവും വലിയ നടന്‍ നായകനാവുക എന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

തിരക്കഥാകൃത്തിന്റെ വാക്കുകള്‍

ആദ്യത്തെ തിരക്കഥയില്‍ തന്നെ മലയാളത്തിലെ ഏറ്റവും വലിയ നടന്‍ നായകനാവുക എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്്. തിരക്കഥ മോഹന്‍ലാലിന് അയച്ച് കൊടുത്ത് എന്താണ് പ്രതികരണം എന്നറിയാന്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോഴാണ് സംവിധായകന്‍ ജീത്തു ജോസഫ് വിളിക്കുന്നത്. വിളിച്ചിട്ട് ലാലേട്ടനെ കോണ്‍ഫ്റന്‍സ് ഇടുമെന്ന് പറഞ്ഞു.

ആ അഞ്ച് മിനിറ്റിനുള്ളില്‍ ഉണ്ടായ ടെന്‍ഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാന്‍ കഴിയില്ല. പിന്നീട് കോള്‍ വന്നു. ഒന്നര മണിക്കൂറാണ് ഞങ്ങള്‍ മൂന്ന് പേരും സംസാരിച്ചത്. സ്‌ക്രിപ്റ്റ് വായിച്ച ശേഷമുള്ള അഭിപ്രായങ്ങള്‍ ചില ഭാഗങ്ങളില്‍ ചില നിര്‍ദേശങ്ങളൊക്കെ അദ്ദേഹം പറഞ്ഞു. ആകാംക്ഷ കാരണം ചില ഭാഗങ്ങള്‍ എനിക്ക് ചര്‍ച്ച ചെയ്യാന്‍ പോലും കഴിഞ്ഞില്ല.

സിനിമ ചെയ്യാന്‍ സമ്മതിച്ചു എന്നത് മാത്രമല്ല, മലയാളത്തിലെ ഏറ്റവും വലിയ നടന്‍ സ്‌ക്രിപ്റ്റില്‍ തിരിത്തലുകള്‍ പറഞ്ഞു തന്നു എന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണ്. എപ്പോഴൊക്കെ മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ഒരുമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വലിയ വിജയമായിരുന്നു.

Read more

അതിലേക്കാണ് എന്റെ തിരക്കഥയുമായി ഞാന്‍ പോകുന്നത്. ആ ഒരു പ്രതീക്ഷ നിലനിര്‍ത്തുന്ന രീതിയിലുള്ള സിനിമയായിരിക്കണം ട്വല്‍ത്ത് മാന്‍ എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.