കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ചുണ്ട ദുരനുഭവത്തിന് ശേഷം തനിക്ക് വന്ന സന്ദേശങ്ങളെ കുറിച്ച് പറഞ്ഞ് നടി ഗ്രേസ് ആന്റണി. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളില്‍ എത്തിയപ്പോഴാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായത്. ആ സംഭവത്തിന് ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജ് അയച്ചിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്.
നമുക്ക് നിര്‍ബന്ധപൂര്‍വം ഒരാളെയും നന്നാക്കാന്‍ പറ്റില്ല. താന്‍ ഇന്ന് ഇവിടെ ഇരുന്ന് സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകാന്‍ പോകുന്നില്ല. നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളെ മാറ്റാനേ കഴിയൂ. നാളെ നല്ല സുരക്ഷിതത്വം കിട്ടുമെന്ന് ആഗ്രഹിക്കാനേയാവില്ല.
ആ സംഭവത്തിന് ശേഷം 1500 ഓളം പെണ്‍കുട്ടികളുടെ മെസേജുകളാണ് തനിക്ക് വന്നത്. ‘നിങ്ങള്‍ക്ക് ഇങ്ങനെയാണ് സംഭവച്ചിതെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെയാണ് സംഭവിച്ചത്’ എന്നാണ് അവര്‍ പറഞ്ഞത്. അത് കണ്ടപ്പോളാണ് തനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് മനസിലായത് എന്നാണ് ഗ്രേസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഹൈലൈറ്റ് മാളില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചു എന്നായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. കൂടെ ഉണ്ടായിരുന്ന നടി സാനിയ അയ്യപ്പനും സമാന അനുഭവമുണ്ടായിരുന്നു. തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല മരവിപ്പാണ് അനുഭവപ്പെട്ടത് എന്നാണ് ഗ്രേസ് പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം ഗ്രേസ് ആന്റണി വീണ്ടും ഹൈലൈറ്റ് മാളില്‍ എത്തിയിരുന്നു. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഗ്രേസ് വീണ്ടും മാളില്‍ എതതിയത്. ഏതോ വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് എങ്ങനെയാണ് കോഴിക്കോടുകാരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കുക എന്നാണ് ഗ്രേസ് പറഞ്ഞത്.