കളക്ഷന്‍ തുക മുഴുവന്‍ മ്യാന്മറിന്, തായ്‌പേയില്‍ '2018'ന്റെ പ്രത്യേക പ്രദര്‍ശനം; പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് ടൊവിനോയും

തായ്‌വാനിലെ തായ്‌പേയില്‍ മലയാള ചിത്രം ‘2018’ന്റെ പ്രത്യേക പ്രദര്‍ശനം. ഗോള്‍ഡന്‍ ഹോഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു പ്രദര്‍ശനം. സ്‌ക്രീനിംഗിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച തുക മുഴുവന്‍ മ്യാന്മറിലെ ഭൂകമ്പ ദുരിത മേഖലയിലെ ജനങ്ങളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് നടന്‍ ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകള്‍ക്കപ്പുറം, ആക്‌സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് താനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും എന്നാണ് ടൊവിനോ പോസ്റ്റില്‍ പറയുന്നത്.

ടൊവിനോയുടെ കുറിപ്പ്:

തായ്വാനിലെ തായ്‌പേയില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വര്‍ഷം നിങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ARM, ഇവിടെ നടക്കുന്ന ഗോള്‍ഡന്‍ ഹോഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ന് മുതല്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്. അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാന്‍ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെര്‍സെവേറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തായ്വാന്‍ എന്ന സ്ഥാപനം 2018 എന്ന സിനിമയുടെ ഒരു സ്‌ക്രീനിംഗും തുടര്‍ന്ന് ഒരു ഓപ്പണ്‍ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസില്‍ സംഘടിപ്പിക്കുകയുണ്ടായി.

നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്‌ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു. ഈ സ്‌ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാര്‍ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളിലേയ്ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകള്‍ക്കപ്പുറം, ആകസ്മികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.

സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കും, മനുഷ്യനിര്‍മ്മിതമായ മതിലുകള്‍ക്കുമപ്പുറം മനുഷ്യരെ തമ്മില്‍ ചേര്‍ത്ത് വയ്ക്കാന്‍ ആ മായജാലത്തിനു കഴിയുമെന്നും, നമ്മള്‍ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ നന്മകളില്‍ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേര്‍തിരിവുമില്ലാതെ മനുഷ്യന്‍ മനുഷ്യനെ ചേര്‍ത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വര്‍ഷം നേര്‍ന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

Latest Stories

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍