അഭിനേതാവ് എന്നതിനപ്പുറം പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ ശ്രദ്ധേയനായ നടനാണ് സുരേഷ് ഗോപി. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരേയും സഹായിക്കുന്ന നടൻ തൻ്റെ തന്റെ സഹജീവികളോട് കാണിക്കുന്ന കരുതൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരുതൽ നേരിട്ടറിഞ്ഞതിനെ കുറിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്.
സുരേഷ് ഗോപി ഫാൻസ് മീറ്റ് എന്ന ബിഹൈൻഡ് വുഡ്സിന്റെ പരിപാടിയിലാണ് ഷോയുടെ അവതാരക കൂടിയായ അശ്വതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്ന സമയത്ത് സുരേഷ് ഗോപി തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുകയും ധൈര്യമായിരിക്കു, കൂടെയുണ്ടെന്ന് പറയുകയും ചെയ്‌തിരുന്നു എന്നാണ് അശ്വതി പറഞ്ഞത്.
കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു സൈബർ അറ്റാക്ക് എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു സംഭവം തനിക്കെതിരെ നടന്നിരുന്നു. താൻ അതിന് മറുപടി കൊടുക്കുകയും ആ മറുപടി വൈറലാവുകയും ചെയ്ത സമയത്ത്. താൻ ജോലി ചെയ്‌തിരുന്ന ചാനലിൽ വിളിച്ച് അവിടെന്ന് നമ്പർ എടുത്ത് തന്നെ ഇദ്ദേഹം വിളിക്കുകയായിരുന്നു. ഞങ്ങളൊക്കെ കൂടെയുണ്ട്. ധൈര്യമായിട്ടിരിക്കു എന്നാണ് അദ്ദേഹം പറഞ്ഞത്.
Read more
തന്റെ ആ മറുപടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു. ആ മൊമന്റ് തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും അശ്വതി പറഞ്ഞു. അന്ന് അങ്ങനെ ഒരു പിന്തുണ വേണ്ടി വരും എന്ന് തോന്നിയാണ് അങ്ങനെ നമ്പർ തിരഞ്ഞെടുത്ത് വിളിച്ചതെന്ന് സുരേഷ് ഗോപിയും പറഞ്ഞു. പലരും അത് ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടാകും എന്നാൽ തനിക്ക് അത് ചെയ്യാൻ പറ്റി. അത്രയേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു