'ബ്രിട്ടീഷ് കാലത്ത് കെജിഎഫില്‍ നടന്ന ഒരു സംഭവം'; പാ രഞ്ജിത് വിക്രം സിനിമ ത്രീഡിയില്‍

പാ രഞ്ജിത്തും വിക്രമും ഒന്നിക്കുന്ന പുതിയ സിനിമ ‘ചിയാന്‍ 61’ ഈ മാസം ആരംഭിക്കും. പാ രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ത്രീഡിയില്‍ ആയിരിക്കുമെന്നും ആഗസ്റ്റ് അവസാനത്തോടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അദ്ദേഹംഅഭിമുഖത്തില്‍ വ്യക്തമാക്കി.

19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കി വമ്പന്‍ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ചിയാന്‍ 61’. തമിഴിനൊപ്പം ഹിന്ദിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

സിനിമയില്‍ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന നായികയാകും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ‘സുല്‍ത്താനും’ ‘വാരിസി’നും ശേഷം നടിയുടെ മൂന്നാം തമിഴ് ചിത്രമായിരിക്കും ‘ചിയാന്‍ 61’.
ജി വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എസ് എസ് മൂര്‍ത്തി ആണ് കലാ സംവിധായകന്‍. ‘കെജിഎഫ്’, കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ എന്നിവയ്ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം