'കൈയില്‍ പിടിച്ചുവലിച്ചു, ഷട്ടര്‍ താഴ്ത്തി'പക്ഷേ ആ പെണ്‍കുട്ടിക്കും ജീവിതമുണ്ട് അത് തകരാന്‍ പാടില്ല; അന്ന രാജന്‍

തന്നെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവത്തിലെ പെണ്‍കുട്ടിയോട് ക്ഷമിക്കുന്നുവെന്ന് നടി അന്ന രാജന്‍. പ്രായത്തിന്റെ പകത്വയില്ലായ്മയായി താന്‍ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓര്‍ത്ത് പ്രശ്‌നം ഒത്തുതീര്‍പ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഞാന്‍ ഒരു ഷോറൂമില്‍ സിമ്മിന്റെ പ്രശ്‌നവുമായി പോയതാണ്. അവര്‍ കുറച്ച് മോശമായി പെരുമാറി. അവര്‍ ഷട്ടറൊക്കെ അടച്ചിട്ടു. ഞാന്‍ ആകെ പേടിച്ചു പോയി. ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെണ്‍കുട്ടിയായാണ് പോയത്. പിന്നീട് അവര്‍ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്.

‘അവര്‍ പിടിച്ചു വലിച്ചപ്പോള്‍ എന്റെ കൈയില്‍ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടര്‍ അടച്ചിട്ടപ്പോള്‍ ഞാന്‍ വലതും മോഷ്ടിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും അപരാധം ചെയ്‌തോ എന്നൊക്കെയുള്ള തോന്നല്‍ വന്നു. അവര്‍ക്ക് ഒരു ജീവിതമുണ്ട്. അത് തകരാന്‍ പാടില്ല. അതിനാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്’, അന്ന രാജന്‍ വ്യക്തമാക്കി.

‘അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതല്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസില്‍ പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് വേണമെന്ന് പറഞ്ഞു. അവര്‍ കുറച്ച് ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു.

അത് ഇഷ്ടമാകാതെ വന്നപ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാല്‍ നാളെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കാണിക്കുവാനാണ് ഞാന്‍ ഫോട്ടോ എടുത്തത്. അന്ന രാജന്‍ പറഞ്ഞു.

Latest Stories

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ